കോടികൾ വിലമതിക്കുന്ന ഒരു കിലോ മെത്ത്ട്രാക്സിൻ എന്ന മയക്ക് മരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. യൂറോപ്യൻ രാജ്യങ്ങളിലും ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിലും മാൻട്രാക്സ് എന്നാണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്. കോളജുകളിലും വിദേശ സഞ്ചാരികൾക്കും നൽകുന്നതിന് വേണ്ടി കൊണ്ട് വന്ന മയക്ക് മരുന്നാണ് പിടികൂടിയത്.
ഒരു ഗ്രാം മാൻട്രാക്സിന് 5000 മുതൽ പതിനായിരം രൂപ വരെ വിലയുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി വൻതോതിൻ മയക്ക് മരുന്ന് ഇടപാടുകൾ നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൻ രൂപികരിച്ച പ്രത്യാക ഷാഡോ ടീംനടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
advertisement
പിടിയിലായവരിൽ നഹാസ് മുൻപ് ഗൾഫ് രാജ്യങ്ങളിൽ മരുന്ന് കച്ചവടം നടത്തിയതിന് ജയിലിൽ കിടന്നിട്ടുണ്ട്. ഇവരിൽ അനിൽകുമാറിന് തിരുവനന്തപുരം സിറ്റിയിലും റൂറലിലും നിരവധി കഞ്ചാവ് കേസുകളും മോഷണക്കേസുകളുണ്ട്. ഇവർ രണ്ട് ബൈക്കുകളിൽ കച്ചവടം നടത്തുന്നതിനായി ബാർട്ടൺ ഹിൽ പാർക്കിൽ വന്ന സമയത്താണ് ഷാഡോ പൊലീസ് ഇവരെ പിടികൂടിയത്.
സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെ നിർദേശപ്രകാരം ഡി.സി.പി ആദിത്യയുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം എ.സി.പി വി.സുരേഷ് കുമാർ, മ്യൂസിയം സി.ഐ പ്രസാദ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐ ലഞ്ചു ലാൽ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട ടീം ആണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
