സെറിബ്രല്‍ പാഴ്‌സി,ഓട്ടിസം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ പരിശീലനം, ഫിസിയോതെറാപ്പി തുടങ്ങിയവ നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഉള്ള ഉദ്യമങ്ങളാണ് ബഡ്‌സ് പുനരധിവാസകേന്ദ്രത്തില്‍ നടക്കുന്നത്. കടലാസു പേന നിര്‍മാണം പോലെയുള്ള കാര്യങ്ങള്‍ വിജയകരമായി പൊന്മളയില്‍ നടക്കുന്നുമുണ്ട്. പക്ഷെ സ്ഥലപരിമിതി കാരണം ഫിസിയോതെറാപ്പിയടക്കം ചെയ്യാനാവുന്നില്ല. കൂടുതല്‍ പേര്‍ക്ക് പ്രവേശനം നല്‍കാനും സാധ്യമല്ല.
ഇനി മൃഗങ്ങളെ സിനിമയിൽ കാണിക്കാൻ മനുഷ്യന് കൈക്കൂലി നൽകേണ്ട: കേന്ദ്ര സർക്കാർ ഉറപ്പ്
advertisement
പഞ്ചായത്ത് വളപ്പില്‍ പൂട്ടിക്കിടക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് സബ് സെന്റര്‍ കെട്ടിടത്തിലേക്ക് ബഡ്‌സ് സെന്റര്‍ മാറ്റാനാണ് അധികൃതരുടെ ശ്രമം. മേഖലയില്‍ കുടുംബാരോഗ്യകേന്ദ്രം വന്നതോടെയാണ് സബ്‌സെന്റര്‍ പൂട്ടിയത്. 27 വര്‍ഷമായി കെട്ടിടം ആരും ഉപയോഗിക്കാതെ കിടക്കുകയാണ്. ബഡ്‌സ് കേന്ദ്രം ഇവിടേക്ക് മാറ്റാന്‍ പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല. കെട്ടിട മാറ്റത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ അത് ഒരുപാട് പേര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള വഴിയൊരുക്കും.
