TRENDING:

വർക്കല പാപനാശത്ത് കുന്നിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വർക്കല പാപനാശത്ത് കുന്നിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മുകളിൽ നിന്നും താഴെ വീണു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പാപനാശം ഹെലിപ്പാഡിന് സമീപം ആർട്ട് ഓഫ് ഇന്ത്യ കരകൗശല വിൽപനശാലയിലെ സെയിൽസ്മാനായ ജമ്മു കശ്മീർ സ്വദേശി നിസാർ (22) ആണ് പാപനാശം കുന്നിന്റെ മുകളിൽ നിന്നും താഴെ വീണത്. നിസാർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
advertisement

പാപനാശം കുന്നിൻറെ മുകളിൽനിന്ന് നിസാർ കുന്നിടിഞ്ഞ് വീണ് നേരെ കടലിൻറെ ഭാഗത്തേക്ക് വീഴുകയായിരുന്നു. ടൂറിസം പൊലീസുകാരായ മധുലാൽ ജയപാൽ എന്നിവരെത്തി ഫയർഫോഴ്സിൽ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് ആംബുലൻസ് എത്തി നിസാമിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാപനാശം മേഖലയിൽ നിരവധി തവണ ഇത്തരം അപകടകരമായ രീതിയിൽ കുന്നുകൾ ഇടിഞ്ഞു വീണിട്ടും അധികാരികൾ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ല എന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. രണ്ടാഴ്ചമുമ്പ് ബലിമണ്ഡപത്തിനു സമീപം കുന്നിടിഞ്ഞ് വീണ് ആളുകൾക്ക് പരിക്കേറ്റിട്ടും ഇത്തരം അനുഭവം തുടരുന്നു എന്നത് ആശങ്കാജനകമാണെന്ന് നാട്ടുകാർ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വർക്കല പാപനാശത്ത് കുന്നിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്