തിരുവനന്തപുരം: വെള്ളം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടർ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ രണ്ടാമത്തെ ഷട്ടർ 15 സെ.മീ ആണ് തുറക്കുക. പേപ്പാറ ഡാമിൽ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12വരെ വൈദ്യുതി ഉൽപാദനം നടക്കുന്നതിനാലാണ് അരുവിക്കരയിലെ വെള്ളത്തിൻറെ അളവ് കൂടിയത്.