വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ ഫാക്ടറി അടച്ചുപൂട്ടിയതിന് പകരമായി പാലോട് പെരിങ്ങമ്മലയില്‍ പുതിയ പ്ലാന്റ് തുറക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്ലാന്റിനെതിരെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ നിരത്തിലിറങ്ങി. പദ്ധതി പ്രദേശത്ത് നിന്ന് ആറ് കിലോമീറ്റര്‍ കാല്‍നടയായി എത്തിയ സമരക്കാര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.
വിളപ്പില്‍ശാല സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയും സമരത്തിന് പിന്തുണയുമായി എത്തി
പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആശുപത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഏറെക്കുറെ ഉപേക്ഷിച്ചതിന് പിന്നാലെയാണ് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തദ്ദേശഭരണ വകുപ്പിന്റെ നീക്കം. പരിസ്ഥിതി ലോല പ്രദേശമായതിനാലാണ് ഐ.എം.എയുടെ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം മരവിപ്പിച്ചത്. പ്ലാന്റ് സ്ഥാപിച്ചാല്‍ മൂന്നു താലൂക്കുകളിലായുള്ള 30ലധികം കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. പദ്ധതിപ്രദേശത്തെ സ്ഥിരം സമരപ്പന്തലില്‍ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
advertisement
