കടബാധ്യതയിൽ ഉരുകുമ്പോഴും ക്യാംപിൽ പാട്ടുപാടി വേദന മറക്കുന്ന മുത്തശ്ശൻ

webtech_news18
കൊച്ചി: കൊടുങ്ങല്ലൂർ സർക്കാർ ബോയ്സ് ഹൈ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ തങ്കപ്പനെന്ന മുത്തച്ഛനാണ് താരം. ഈ മുത്തശ്ശന്റെ പാട്ടുകളിലൂടെ ക്യാമ്പ് കൂട്ടായ്മയുടെ ഉത്സവമാവുകയാണ്. സൈക്കിൾ നന്നാക്കി ഉപജീവനം നടത്തി വന്ന തങ്കപ്പന്റെ എല്ലാം പ്രളയം കവർന്നെടുത്തു. പക്ഷേ ആ വേദനകൾക്ക് ഇദ്ദേഹത്തെ തളർത്താനാവില്ല.കൊടുങ്ങല്ലൂർ അഞ്ചംപാലം ലക്ഷം വീട് കോളനിയിലായിരുന്നു എഴുപത്തേഴുകാരനായ തങ്കപ്പന്റെ വീട്. പലിശ കയറിയതോടെ കടക്കാർ വീട് ജപ്തി ചെയ്തു. മഹാപ്രളയം വാടക വീടും സൈക്കിൾ കടയും കൊണ്ട് പോയി. കടബാധ്യതയിൽ ഉരുകുമ്പോഴും തങ്കപ്പന്റ മുഖത്ത് പുഞ്ചിരിയാണ്.


കടുത്ത ശ്വാസം മുട്ടൽ അലട്ടുന്ന തങ്കച്ചൻ മൂത്ത മകളോടും ഭാര്യയോടുമൊപ്പ മാ ണ് ഭുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. ദുരിതക്കയത്തിൽ നിലയില്ലാതെ ഉഴറുമ്പോഴും മനോബലം കൊണ്ട് മറ്റുള്ളവർക്ക് താങ്ങും തണലുമാവുകയാണ് തങ്കപ്പൻ.

>

Trending Now