പൊതുജനങ്ങൾക്ക് തങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കേറ്റുകൾ തിരുവനന്തപുരം നഗരസഭയുടെ വെബ്‌സൈറ്റിൽ (www.corporationoftrivandrum.in) നിന്നും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഈ നഗരസഭയിൽ നിന്നും 1995 മുതൽ നാളിതുവരെ എല്ലാ ജനന-മരണ, വിവാഹ റെജിസ്ട്രേഷൻ പ്രകാരമുള്ള സർട്ടിഫിക്കേറ്റുകൾ ഇനി മുദ്രപത്രത്തിൽ അനുവദിക്കുന്നതല്ലെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
ആശുപത്രി കിയോസ്‌ക്കുകൾ വഴി അനുവദിക്കുന്ന സെക്ഷൻ 12 പ്രകാരമുള്ള സർട്ടിഫിക്കേറ്റുകളും ഓൺലൈൻ രജിസ്റ്ററിൽ നിന്നും എടുക്കുന്ന സർട്ടിഫിക്കേറ്റുകളും എല്ലാവിധ ആവശ്യങ്ങൾക്കും ഔദ്യോഗിക രേഖയായി ഉപയോഗിക്കാവുന്നതാണ്. ഇത്തരം സർട്ടിഫിക്കേറ്റുകളുടെ ആധികാരികത മേൽപറഞ്ഞ വെബ്സൈറ്റ് പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
advertisement
Location :
First Published :
September 22, 2018 10:44 PM IST
