സമീപത്തെ കെട്ടിട നിർമാണ സ്ഥലത്തേയ്ക്ക് കരിങ്കല്ലുമായി പോകുകയായിരുന്നു ലോറി. മുസ്ലിംപള്ളിയ്ക്കു സമീപത്തു വച്ചു മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ആറ്റുതീരം ഇടിഞ്ഞ് ലോറി തലകീഴായി ആറ്റിലേക്ക് മറിയുകയായിരുന്നു. വണ്ടി മറിയുന്നതിനിടെ ഡ്രൈവറും ക്ലീനറും ചാടിരക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ എത്തിച്ചത്.
advertisement
അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവറെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ക്രെയിൻ എത്തിച്ച് ടോറസ് ലോറി ആറ്റിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുമരകം പൊലീസും സ്ഥലത്ത് എത്തി.
Location :
First Published :
Jun 26, 2019 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തീരം ഇടിഞ്ഞ് മീനച്ചിലാറ്റിലേക്ക് വീണ ടോറസ് ലോറിയെ 'കാണാനില്ല'
