മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് വെള്ളച്ചാട്ടത്തിനു സമീപം റോഡിന്റെ സൈഡിൽ ഭിത്തി ഇടിഞ്ഞതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടിമാലി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കാവേരി പടി വഴിയും കോതമംഗലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വാളറ വെള്ളച്ചാട്ടത്തിനു സമീപം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പോകണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത നിയന്ത്രണം സംബന്ധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ കളക്ടർ, പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.