കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. സിമന്‍റ് കട്ട ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പത്ത് അടി ഉയരത്തിൽനിർമിച്ച ഭിത്തിയാണ് തകർന്നുവീണത്. മഴ പെയ്യാൻ തുടങ്ങിയപ്പോൾ പടുത കെട്ടാൻ തൊഴിലാളികൾ കയറിയപ്പോഴാണ് സംരക്ഷണ ഭിത്തി തകർന്നത്. സിമന്‍റ് കട്ടകൾ അടർന്ന് താഴെ ജോലി ചെയ്തുകൊണ്ടുനിന്ന് ജക്കീർ, റബ്ബാനി എന്നിവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു.
Location :
First Published :
Feb 10, 2019 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സംരക്ഷണ ഭിത്തി തകർന്നു; കാഞ്ഞിരപ്പള്ളിയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
