ക്ലാസില്ലാത്തതിനാൽ മീൻ പിടിക്കാൻ പോയ രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

webtech_news18
കൊച്ചി: മഴക്കെടുതിയില്‍ എറണാകുളം ജില്ലയിലും രണ്ട് മരണം. മണ്ണൂര്‍ ഐരാപുരത്താണ് രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട് മരിച്ചത്. കീഴില്ലം സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ അലന്‍ തോമസ്, ഗോപീകൃഷ്ണന്‍ എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഫയര്‍ഫോഴ്‌സ് ഏറെ നേരം നടത്തിയ തെരച്ചിലില്‍ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ സ്‌കൂളില്‍ പോയ ഇവര്‍ ക്ലാസ് ഇല്ലെന്ന് അറിഞ്ഞതോടെ പുഴയില്‍ മീന്‍പിടിക്കാന്‍ പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് ഇവര്‍ ഒഴുക്കില്‍പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇടുക്കിയില്‍ ആണ് മരണസംഖ്യ കൂടുതല്‍. 11 പേര്‍. മലപ്പുറത്ത് ആറും കോഴിക്കോട് രണ്ട്, വയനാട് ഒന്ന് എന്നിങ്ങനെ.


 
>

Trending Now