വീടിന് മുന്നിൽ കാണുന്ന ജലസംഭരണികളാണ് കോളനി നിവാസികളുടെ ഏക ആശ്രയം. അഞ്ഞൂറ് രൂപാ വീതം നൽകി വേണം സംഭരണി നിറയ്ക്കാൻ. സ്വകാര്യ വ്യക്തികള്‍ യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കലങ്ങിയ വെള്ളമാണ് കുടിക്കാനും കുളിക്കാനും ഇവര്‍ ഉപയോഗിക്കുന്നത്.
Also Read-രാഹുലിന്റെ വയനാട്ടിലെ റാലി കണ്ടാൽ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു മനസിലാകില്ല: അമിത് ഷാ
അതേസമയം പണം നൽകാൻ കഴിവില്ലാത്തവർ തലച്ചുമടായി വേണം വെള്ളം എത്തിക്കാൻ. കോളനിക്കാരെ കൂടാതെ അറുപതോളം കുടുംബങ്ങളും ഈ മേഖലയിൽ താമസിക്കുന്നുണ്ട്. മൂന്ന് വർഷം മുൻപ് ആരംഭിച്ച ജലനിധി പദ്ധതിയിലേക്കായി ഓരോ കുടുംബവും എണ്ണായിരത്തോളം രൂപ നൽകിയെങ്കിലും പദ്ധതി പാതിവഴിയിൽ മുടങ്ങി. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പൈപ്പുകള്‍ തകര്‍ന്നതാണ് പദ്ധതി മുടങ്ങാന്‍ കാരണമായി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പൊട്ടിയ പൈപ്പുകള്‍ ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം നടത്തുമെന്ന് പറഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും യാതൊന്നും നടന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
advertisement
പ്രായമായവരും രോഗികളും ഉള്‍പ്പെടെയുള്ളവർ അധിവസിക്കുന്ന കോളനിയിലെ ഏക ആശ്രയമായിരുന്ന പഞ്ചായത്ത് കിണറും വറ്റി വരണ്ടിരിക്കുകയാണ്. കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യവുമായി ജില്ലാ കലക്ടറെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
