കൊല്ലം: മയ്യനാട് റെയിൽവെസ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവതി മരിച്ചു. മയ്യനാട് മുക്കം ഹലീമ മൻസിലിൽ ഹലീമ ഹൈദറാണ് മരിച്ചത്. ഇന്ന് രാവിലെ 7.05നായിരുന്നു അപകടം. പരവൂരിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ഹലീമ ജോലി സ്ഥലത്തേക്ക് പോകാനായി മയ്യനാട് റെയിൽവേ സ്റ്റേഷനിൽ വന്നതായിരുന്നു. തിരുവനന്തപുരത്തേക്കുള്ള പാസഞ്ചറിൽ കയറാനായി പാളം മുറിച്ചുകടക്കവെ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.