ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ച മുന്‍ കരുതലുകളും നടപടികളുമൊന്നും പിന്‍വലിച്ചിട്ടില്ല. മെട്രോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കനത്ത ജാഗ്രതയിലാണ് സംസ്ഥാനമുള്ളത്. ഈ മുന്‍കരുതല്‍ നടപടികള്‍ക്കിടെയാണ് പൂര്‍ണ ഗര്‍ഭിണിയെ ദുരന്ത നിവാരണസേന അംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചത്.
Also Read: മലബാറിലെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറായാണ് ദുരന്ത നിവാരണസേന പ്രവര്‍ത്തിക്കുന്നത്. ഇതിനിടെയാണ് ഷിയാല്‍ബെറ്റ് ദ്വീപില്‍ നിന്ന് ഗര്‍ഭിണിയെ സേന ആശുപത്രിയിലെത്തിക്കുന്നത്. യുവതിയെ സേന ബോട്ടില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
advertisement
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യുവതി ഒരു ആണ്‍കുട്ടിക്ക ജന്മം നല്‍കിയിട്ടുണ്ട്. അമ്മയും കുട്ടിയും പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
