TRENDING:

കോണ്‍ഗ്രസിനും യു.ഡി.എഫിനു പുത്തനുണര്‍വ് നല്‍കി ബ്രൂവറി വിവാദം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#അനീഷ് അനിരുദ്ധൻ
advertisement

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ നേടിയ വിജയത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ തിരിച്ചു വരവു നടത്തി കോണ്‍ഗ്രസും യു.ഡി.എഫും. ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്കും നേട്ടമായി.

റാഫേല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിലെ വന്‍ജനപങ്കാളിത്തവും കേരള രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടിയും മുന്നണിയും തിരിച്ചുവരവ് നടത്തുന്നതിന്റെ വ്യക്തമായ സൂചനയാണ്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ പ്രവര്‍ത്തനം പാര്‍ട്ടിയിലും മുന്നണിയിലും ഒരുപോലെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്, പ്രതിപക്ഷ നേതാവെന്നനിലയില്‍ ചെന്നിത്തലയെ അവഗണിക്കാനാകില്ലെന്ന സന്ദേശം നല്‍കി. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ബ്രൂവറികള്‍ക്കു നല്‍കിയ അനുമതി പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലും വിജയിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തത് ചെന്നിത്തലയുടെ നിലപാടുകളാണ്.

advertisement

ശബരിമലയിലെ സ്ത്രീപ്രവേശനവിധിക്കെതിരെ എന്‍.എസ്.എസിനെ പരസ്യമായി രംഗത്തിറക്കാനായതും കോണ്‍ഗ്രസിനു രാഷ്ട്രീയ നേട്ടമാകുമെന്നുറപ്പാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് അനകൂലമായി നിലപാടെടുത്ത എന്‍.എസ്.എസ് കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെക്കാലമായി അകല്‍ച്ചയിലായിരുന്നു. എന്നാല്‍ അടുത്തിടെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പെരുന്നയിലെത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയതും നിലവിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.

advertisement

കെ.പി.സി.സി പുനഃസംഘനടയ്ക്കു പിന്നാലെ ബ്രൂവറി, ശബരമല വിഷയങ്ങളില്‍ പ്രതിപക്ഷം നടത്തിയ ഇടപെടലുകള്‍ ജനശ്രദ്ധയിലെത്തിയതും വിവാദങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകാനായതുമാണ് രാജ്യസഭാ സീറ്റു വിവാദത്തോടെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനു പിടിവള്ളിയായത്.

ഏതായാലും ബ്രൂവറിയിലെ വിജയത്തിനു പിന്നാലെയെത്തിയ ശബരിമല വിവാദവും കോണ്‍ഗ്രസിനും യു.ഡി.എഫിനും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരിടാനുള്ള ഊര്‍ജം നല്‍കുമെന്നതില്‍ സംശയമില്ല.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
കോണ്‍ഗ്രസിനും യു.ഡി.എഫിനു പുത്തനുണര്‍വ് നല്‍കി ബ്രൂവറി വിവാദം