TRENDING:

ഒരിക്കലല്ല, പലതവണ ബിജെപിക്ക് പണികൊടുത്ത കോൺഗ്രസിന്‍റെ 'രക്ഷകൻ'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#ഡി പി സതീഷ്
advertisement

ബംഗളുരു: കോൺഗ്രസും ജെഡിഎസും ചേർന്ന് ആടിത്തിമർത്ത കർ'നാടക'ത്തിലെ രംഗങ്ങൾ ഉജ്ജ്വലമാക്കിയ 'രക്ഷക'നായ ഒരു രാഷ്ട്രീയക്കാരനുണ്ട്- ഡി കെ ശിവകുമാർ. ബിജെപി ഉയർത്തിയ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സ്വന്തം എംഎൽഎമാർക്ക് സുരക്ഷിതമായ റിസോർട്ട് വാസം ഒരുക്കിയും, ഒടുവിൽ അത് സുരക്ഷിതമല്ലാതായപ്പോൾ അവരെയുംകൊണ്ട് ഹൈദരാബാദിലേക്ക് പോകുന്നതിലും ചുക്കാൻപിടിച്ച രാഷ്ട്രീയനയതന്ത്രജ്ഞൻ. സ്വന്തം കൂടാരത്തിൽനിന്ന് ചാടിപ്പോയ രണ്ടു എംഎൽഎമാരെ വിശ്വാസവോട്ടെടുപ്പ് ദിവസം മടക്കിക്കൊണ്ടുവരുന്നതിലും ഡി കെ ശിവകുമാറിന്‍റെ നയചാതുര്യം തന്നെയാണ് വിജയം കണ്ടത്. നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെയും എഐസിസി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേലിനെയും ഇപ്പോൾ കുമാരസ്വാമിയെയും രക്ഷിച്ചത് റിസോർട്ട് രാഷ്ട്രീയത്തിലെ ശിവകുമാറിന്‍റെ മികവ് തന്നെയാണ് ഈ രാഷ്ട്രീയ കർ'നാടക'ത്തിൽ ബിജെപിക്ക് കൊടുത്ത പണി നടപ്പാക്കിയത് ഡി കെ ശിവകുമാർ ആണെന്ന കാര്യത്തിൽ സംശയിമില്ല.

advertisement

കർണാടകത്തിൽ മാത്രമല്ല, അന്യ സംസ്ഥാനങ്ങളിലെ വിശ്വാസവോട്ടെടുപ്പിലും, രാഷ്ട്രീയ അനിശ്ചിതാവസ്ഥകളിലും ശിവകുമാർ രക്ഷകനായി അവതരിച്ചിട്ടുണ്ട്. മുമ്പ് തലതവണ ബിജെപിക്ക് പണി കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ആദ്യത്തെ സംഭവം 2002ൽ ആയിരുന്നു. അന്ന് ബിജെപി-ശിവസേന സഖ്യം അവിശ്വാസം കൊണ്ടുവന്നപ്പോൾ മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടപ്പോൾ എംഎൽഎമാരെയുംകൊണ്ട് മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് കോൺഗ്രസ് ഭരിക്കുന്ന അയൽ സംസ്ഥാനമായ കർണാടകയിലേക്കാണ് വന്നത്. മഹാരാഷ്ട്ര എംഎൽഎമാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയായിരുന്ന എസ് എം കൃഷ്ണ നിയോഗിച്ചത് തന്‍റെ വിശ്വസ്തനായ ഡി കെ ശിവകുമാറിനെയാണ്. കർണാടകയിലെ നഗരവികസന മന്ത്രിയായിരുന്ന ഡി കെ ശിവകുമാർ എംഎൽഎമാരെയുംകൊണ്ട് ബംഗളുരു നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഈഗിൾടൺ റിസോർട്ടിലേക്ക് പോയി. ഒരാഴ്ചയോളം അവരെ അവിടെ പാർപ്പിച്ചു. അതിനുശേഷം വിശ്വാസവോട്ടെടുപ്പ് ദിവസം എംഎൽഎമാരെ മഹാരാഷ്ട്ര നിയമസഭയിലെത്തിക്കുന്നതുവരെ ശിവകുമാർ ഒപ്പമുണ്ടായിരുന്നു. ഈ സംഭവം ദേശീയമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വാർത്തയായപ്പോൾ ഡി കെ ശിവകുമാർ എന്ന കർണാടക കോൺഗ്രസ് നേതാവിന്‍റെ 'കിങ് മേക്കർ' പരിവേഷവും ചർച്ചയായി.

advertisement

ശിവകുമാറിന്‍റെ ശേഷി വെളിവാക്കുന്ന മറ്റൊരു സംഭവമുണ്ട്. 2017 ഓഗസ്റ്റിൽ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ ഗുജറാത്തിൽനിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ബിജെപി ശ്രമിച്ചപ്പോൾ, അവിടുത്തെ കോൺഗ്രസ് എംഎൽഎമാർക്ക് അഭയസ്ഥാനം ഒരുക്കിയതും ശിവകുമാറായിരുന്നു. അന്ന് ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെയും ഈഗിൾടൺ റിസോർട്ടിലേക്ക് കൊണ്ടുവന്നതും സുരക്ഷിതമായി തിരികെ അഹമ്മദാബാദിൽ എത്തിച്ചതും അദ്ദേഹമായിരുന്നു. അതിന് പ്രതികാരമായി ശിവകുമാറിനെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്‍റെ സ്വാധീനം ഉപയോഗിച്ച് ആദായനികുതിവകുപ്പിനെക്കൊണ്ട് ശിവകുമാറിന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയെങ്കിലും അദ്ദേഹം പതറയില്ല.

advertisement

അന്ന് ശത്രു; ഇന്ന് മിത്രം...

കർണാടക കോൺഗ്രസിൽ ഡികെഷി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡി കെ ശിവകുമാർ എന്ന 57 കാരൻ വോക്കലിംഗ സമുദായത്തെ പാർട്ടിക്കൊപ്പം നിർത്തുന്നതിൽ എക്കാലവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എക്കാലവും ഗൌഡ കുടുംബത്തിന്‍റെ എതിരാളിയായാണ് കർണാടക രാഷ്ട്രീയത്തിൽ അദ്ദേഹം അറിയപ്പെട്ടത് തന്നെ. അതിന്‍റെ തുടക്കം തന്നെ ജനതാദൾ അതികായനായ എച്ച് ഡി ദേവഗൌഡയെ 1989ൽ ശാന്തനൂരിൽ തോൽപ്പിച്ച് ആദ്യമായി നിയമസഭയിലേക്ക് ഡികെ വരുമ്പോഴാണ്. 1990ൽ ബംഗാരപ്പ മുഖ്യമന്ത്രിയായപ്പോൾ താരതമ്യേന ജൂനിയറായിരുന്നെങ്കിലും ഭരണമികവ് കണക്കിലെടുത്ത് ഡികെ ശിവകുമാറിനെ ജയിൽവകുപ്പ്. മന്ത്രിയാക്കി. അന്ന് 30 വയസിൽ താഴെ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായമെന്ന് ഓർക്കണം.

advertisement

1994ൽ ദേവഗൌഡയുടെ നേതൃത്വത്തിൽ കോൺഗ്രസിനെ നിലംപരിശാക്കി അധികാരം പിടിച്ചെടുത്തപ്പോൾ, ആ കൊടുങ്കാറ്റിനെ അതിജീവിച്ച് ജയം നേടിയ അപൂർവ്വം കോൺഗ്രസുകാരിൽ ഒരാളാണ് ഡികെ ശിവകുമാർ.

വോക്കലിംഗ സമുദായക്കാരനായ എസ് എം കൃഷ്ണ 1999ൽ മുഖ്യമന്ത്രിയായപ്പോൾ ഡി കെ ശിവകുമാറിനെ നഗരവികസനവകുപ്പ് മന്ത്രിയാക്കി. 2002ൽ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കനകാപുര മണ്ഡലത്തിൽ എച്ച് ഡി ദേവഗൌഡയോട് തോറ്റ ശിവകുമാർ 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ ദേവഗൌഡയുടെ ഉറ്റ അനുയായിയായിരുന്ന തേജസ്വിനിയെ തോൽപ്പിച്ച് ശക്തമായി തിരിച്ചുവന്നു. പക്ഷേ അന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങി. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജെഡിഎസുമായി ചേർന്ന് കോൺഗ്രസ് ഭരണം പിടിച്ചെങ്കിലും ഡി കെ ശിവകുമാറിന് മന്ത്രിസഭയിലെത്താനായില്ല. 2014ലാണ് അദ്ദേഹം വീണ്ടും മന്ത്രിയാകുന്നത്.

2013ൽ സിദ്ദരാമയ്യ മന്ത്രിസഭ വന്നപ്പോൾ അഴിമതി ആരോപണം നേരിട്ട ശിവകുമാറിനെ പരിഗണിച്ചില്ല. എന്നാൽ പാർട്ടിക്കെതിരെ പരസ്യവിമർശനം ഉന്നയിക്കാതെ അദ്ദേഹം കാത്തിരുന്നു. 2014ൽ ഊർജ്ജവകുപ്പ് മന്ത്രിയായി അദ്ദേഹം മന്ത്രിസഭയിലേക്ക് വീണ്ടുമെത്തി. എന്നാൽ മുഖ്യമന്ത്രി സിദ്ദരാമയ്യയുമായി അദ്ദേഹത്തിന് അത്ര നല്ല അടുപ്പമില്ലായിരുന്നു. ശിവകുമാർ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേസമയം ശിവകുമാറിനെ കർണാടകത്തിലെ കോൺഗ്രസ് അധ്യക്ഷനാക്കാൻ ഹൈക്കമാൻഡ് ആലോചിച്ചെങ്കിലും സിദ്ദരാമയ്യയുടെ എതിർപ്പ് കാരണം നടന്നില്ല. എന്നാൽ സിദ്ദരാമയ്യയ്ക്കെതിരെയോ പാർട്ടിക്കെതിരെയോ ഒരു അനിഷ്ടവും പ്രകടിപ്പിക്കാതെ പ്രചരണകമ്മിറ്റി അധ്യക്ഷസ്ഥാനവുമായി മികച്ചരീതിയിൽ മുന്നോട്ടുപോയി.

ഇപ്പോഴും രക്ഷകൻ...

ഇപ്പോഴിതാ, ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ തന്‍റെ സ്ഥിരം ശത്രുക്കളായ ഗൌഡ കുടുംബവുമായി ചേർന്ന് നീക്കങ്ങൾ നടത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് ഡി കെ ശിവകുമാറായിരുന്നു. എംഎൽഎമാരെ ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ചതിനും ഹൈദരാബാദിലേക്ക് മാറ്റിയതിനുമെല്ലാം ചുക്കാൻ പിടിച്ചു.

കോൺഗ്രസ് എംഎൽഎമാരുടെ പൂർണ നിയന്ത്രണം ഡി കെ ശിവകുമാറിനായിരുന്നുവെന്ന് പറയാം. മറുകണ്ടം ചാടാൻ സാധ്യതയുള്ള കോൺഗ്രസ് എംഎൽഎമാരെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള ചുമതല ഭംഗിയായി നിറവേറ്റിയതും ഡി കെ ശിവകുമാറായിരുന്നു.

ഏറ്റവുമൊടുവിൽ വിശ്വാസവോട്ടെടുപ്പ് ദിവസം രാവിലെ സഭയിൽ വരാതിരുന്ന രണ്ടു കോൺഗ്രസ് എംഎൽഎമാരെ മടക്കിക്കൊണ്ടുവരുന്നതിലും നിർണായകമായത് ഡി കെയുടെ ഇടപെടലായിരുന്നു. എംഎൽഎമാർ താമസിച്ചിരുന്ന ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ നേരിട്ട് എത്തി എംഎൽഎമാരുമായി ചർച്ച നടത്തി. ആദ്യമൊന്നും വഴങ്ങാതിരുന്ന ആനന്ദ് സിങിന്‍റെയും പ്രതാപ് ഗൌഡയുടെയും മനസ് മാറ്റിക്കുന്നതിൽ ശിവകുമാർ അന്തിമ വിജയം നേടി. ബിജെപിയുടെ കണക്കുകൂട്ടൽ തെറ്റിച്ച നീക്കമായിരുന്നു ഇത്. മുമ്പ് ബിജെപിക്കാരായിരുന്ന ആനന്ദ് സിങും പ്രതാപ് ഗൌഡയും മടങ്ങിവന്നതോടെയാണ് അവസാന പ്രതീക്ഷയും ബിജെപി ക്യാംപിന് നഷ്ടമാകുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഒരിക്കലല്ല, പലതവണ ബിജെപിക്ക് പണികൊടുത്ത കോൺഗ്രസിന്‍റെ 'രക്ഷകൻ'