ഗജവീരന്മാരിലെ തലത്തൊട്ടപ്പൻ. ആന പ്രേമികളുടെ സ്വന്തം തിരുവമ്പാടി വീരൻ. ത്യശൂർ പൂര വേളയിലെ കുടമാറ്റത്തിന് ശിവ സുന്ദറിന്റെ വരവ് കാണികളിൽ ഉയർത്തുന്നത് ആവേശത്തിരയിളക്കം. അതിനാൽ വരാനിരിക്കുന്ന തൃശൂർ പൂരത്തിലെ ശിവ സുന്ദർ എന്ന ഗജവീരന്റെ അസാന്നിധ്യം മറ്റൊന്നു കൊണ്ടും നികത്താനാകാത്തത് ആകുന്നു.
2003 ൽ പൂക്കോടൻ ശിവൻ എന്ന ആനയെ പ്രവാസി വ്യവസായി സുന്ദർ മേനോൻ തിരുവമ്പാടി ക്ഷേത്രത്തിൽ നടയ്ക്കിരിത്തിയതോടെ തിരുവമ്പാടി ശിവ സുന്ദർ ആയത്. പിന്നീട് 15 കൊല്ലത്തോളം പൂരത്തിന് തിരുവമ്പാടിക്കായി തിടമ്പേറി. ശിവ സുന്ദര്‍ വിടവാങ്ങിയെങ്കിലും പൂരപ്രേമികളുടെ മനസ്സിൽ ഇനിയും ആദ്യം തെളിയുക ഈ ഗജകേസരിയുടെ മുഖം തന്നെയായിരിക്കും.
advertisement
Location :
First Published :
March 11, 2018 7:53 PM IST