TRENDING:

കരിവെള്ളൂരിന്‍റെ ഊർജം; അണിനിരന്നത് അരലക്ഷം കര്‍ഷകര്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചന്ദ്രകാന്ത് വിശ്വനാഥ്
advertisement

ഇന്ത്യൻ സമര ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത ഏടാണ് കരിവെള്ളൂർ കർഷക സമരം. ഏഴു പതിറ്റാണ്ടുകൾക്ക് മുമ്പ് 1946 ഡിസംബർ 20ന് ഭൂമി, ഭക്ഷണം, സ്വാതന്ത്ര്യം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കരിവെള്ളൂരിലെ കർഷകസംഘം ഒരു മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ പങ്കെടുത്ത തിഡിയിൽ കണ്ണനും കീനേരി കുഞ്ഞമ്പുവും കൊല്ലപ്പെട്ടു. ഈ രക്തസാക്ഷിത്വത്തിന്റെ ഊർജം തന്നെയാണ് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച്   അരലക്ഷത്തില്‍ അധികം കർഷകർ മുംബൈയിലേക്ക് നടത്തിയ ലോംഗ് മാർച്ചിനെ ചരിത്രമാക്കിയത്. വർഷങ്ങളായി പറഞ്ഞു പറ്റിച്ചുകൊണ്ടിരുന്ന മഹാരാഷ്ട്ര സർക്കാര്‍ ഈ കര്‍ഷകമുന്നേറ്റത്തിനു മുന്നില്‍ മുട്ടു മടക്കി. പ്രായവും വേദനകളുമൊക്കെ മറന്ന് ഇത്രയധികം കർഷകര്‍ അണിനിരന്നപ്പോൾ ആവശ്യങ്ങള്‍ക്കു മുമ്പില്‍ വഴങ്ങി കൊടുക്കാതെ വഴിയില്ലാതായി സർക്കാരിന്. മഹാരാഷ്ട്രയിലെ കർഷകസമരം വിജയകരമാക്കിയ  അമരക്കാരിൽ  കണ്ണൂർ കരിവെള്ളൂരുകാരൻ വിജു കൃഷ്ണനുമുണ്ട്.

advertisement

നാസികിൽ നിന്ന് മുംബൈയിലേക്ക് കർഷകർ നടത്തിയ ലോംഗ് മാർച്ച് സംഘടിപ്പിച്ച ഓൾ ഇന്ത്യ കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയാണ്  44 കാരനായ വിജു കൃഷ്ണൻ. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റും എസ് എഫ് ഐയുടെ തീപ്പൊരി നേതാവുമായിരുന്നു വിജു.

വിജു കൃഷ്ണൻ സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവാണ്. മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ കാർഷിക സമ്പദ് വ്യവസ്ഥ എന്ന വിഷയത്തിൽ ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം ബംഗളൂരു സെന്റ് ജോസഫ് കോളേജിൽ പൊളിറ്റിക്കൽ സയൻസില്‍ പോസ്റ്റ് ഗ്രാജുവേറ്റ് വിഭാഗം തലവനായി നിയമിതനായിരുന്നു. എന്നാൽ, സി പി എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനാവുന്നതിനായി വിജു രണ്ട് വർഷത്തിനു ശേഷം ജോലി രാജി വെയ്ക്കുകയായിരുന്നു.  സമരക്കാർ അണിമിരന്ന  ആസാദ് മൈതാനിയിൽ നിന്ന് ന്യൂസ്18നുമായി സംസാരിക്കുകയാണ് വിജു കൃഷ്ണൻ.

advertisement

'നിങ്ങൾക്ക് എല്ലാ പൂക്കളെയും ഇറുക്കാനാകും എന്നാൽ വസന്തം വരുന്നത് തടയാനാകില്ല' കർഷകരുടെ നീണ്ട മാർച്ചിനെ കുറിച്ച് സിപിഎമ്മിന്റെ ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു. ഇതിനെ എങ്ങനെ കാണുന്നു?

വിജു കൃഷ്ണന്‍: കഴിഞ്ഞ രണ്ടു വർഷമായി കാർഷികരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവമാണിത്. മഹാരാഷ്ട്രയ്ക്ക് പുറമേ രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ് എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും ഇത് നടക്കുന്നുണ്ട്. ഇതിനുമുമ്പ് പലതരത്തിലുള്ള പ്രതിഷേധങ്ങളും നടന്നു. ഇത്തവണ 50,000 കർഷകരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. ഈ പ്രതിഷേധം ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു. ആൾ ഇന്ത്യ കിസാൻ സഭയുടെ ശക്തി തെളിയിക്കുന്നതാണ് ഈ പ്രതിഷേധം.

advertisement

ത്രിപുരയ്ക്ക് ശേഷം സി പി എമ്മിന്റെ ഉയിർത്തെഴുന്നേൽപ്പായി കർഷകമാർച്ചിനെ കണക്കാക്കാമോ?

കർഷകരുടെ ദിവസേനയുള്ള അതിജീവനത്തിനായുള്ള പ്രതിഷേധമാണിത്. ബിജെപിയുടെ നയങ്ങൾ അതിനെതിരെ ഒരു രാഷ്ട്രീയ അന്തരീക്ഷം കൊണ്ടുവരുന്നതിന് കാരണമായി‌. തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ഇതിനെ ബന്ധിപ്പിക്കരുത്. ബിജെപിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ശക്തിപകരുന്നതാണ് ഇത്.

ബിജെപിക്ക് എതിരായ എല്ലാ ശക്തികളും എന്ന് പറയുമ്പോൾ അതിൽ കോൺഗ്രസും ഉൾപ്പെടും. എന്നാൽ കർഷകവിരുദ്ധ നയങ്ങളിൽ നിന്ന് കോൺഗ്രസിനെ എങ്ങനെ ഒഴിവാക്കാനാകും?

ബിജെപിയും കോൺഗ്രസും കർഷകർക്കെതിരെ സ്വീകരിച്ചിരിക്കുന്നത് നവ ലിബറൽ നയമാണ്. എന്നാൽ, ബിജെപി ഗോരക്ഷ പോലുള്ള പദ്ധതികളിലൂടെ അവരുടെ വർഗീയനയം കൂടി നിറയ്ക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഞങ്ങളുടെ പ്രതിഷേധം. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും ഞങ്ങൾ സമരത്തിന് പദ്ധതിയിട്ടിട്ടുണ്ട്.

advertisement

മുംബൈ കർഷക മാർച്ചിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യവുമുണ്ടായിരുന്നു. അതേസമയം കേരളത്തില്‍ അധികാരത്തിലുള്ള സിപിഎം സർക്കാരിന് കേരളത്തിലെ മാവോയിസ്റ്റുകളോട് മറ്റൊരു നിലപാടാണ്. ഇതിൽ ഒരു വിരോധാഭാസമില്ലേ?

രാഷ്ട്രീയമായി നേരിടേണ്ട ഒരു പ്രശ്നമാണ് മാവോയിസം എന്നാണ് ഞങ്ങളുടെ നിലപാട്. നിരവധി സഖാക്കളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇതൊരു കര്‍ഷക സമരമാണ്. ഇവിടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഒരേ മനസുള്ള എല്ലാവരും അണിനിരന്നിരിക്കുകയാണ്. സിപിഐ(എംഎൽ)നെപ്പോലെ തീവ്ര ഇടത് ആശയങ്ങളുള്ള സംഘടനകൾ ഉണ്ടായേക്കാം. എന്നാൽ, ഈ മാർച്ചിന്റെ അംഗീകാരം  ഒരിക്കലും മാവോയിസ്റ്റുകൾക്ക് നൽകാനാവില്ല.

കരിവെള്ളൂരിലെ ചരിത്രമായ കർഷകസമരം ഈ കർഷക മാർച്ചിനെ എങ്ങനെ സ്വാധീനിച്ചു?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുന്നപ്ര വയലാർ സമരത്തിനൊപ്പം കരിവെള്ളൂർ, കയ്യൂർ എന്നിവിടങ്ങളിലെ സമരങ്ങളും രാജ്യത്തെ പ്രതിഷേധ സമരങ്ങൾക്ക് ഊർജം പകരുന്നവയാണ്. എല്ലാ ഗ്രാമങ്ങളിലും കിസാൻ സഭയുടെ സാന്നിധ്യമുണ്ടാകണമെന്നും എല്ലാ കർഷകരും അതിലെ അംഗങ്ങളായിരിക്കണം എന്നുമുള്ള കിസാൻസഭയുടെ തീരുമാനത്തിന് പ്രചോദനം നൽകുന്നതാണ് ഈ മാർച്ച്.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
കരിവെള്ളൂരിന്‍റെ ഊർജം; അണിനിരന്നത് അരലക്ഷം കര്‍ഷകര്‍