TRENDING:

മോഹൻലാൽ രാഷ്ട്രീക്കാരനായിട്ടുണ്ട്, ഒരിക്കലല്ല, പലതവണ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ഈ നെട്ടുരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യങ്ങളൊന്നും സേതു വിളിച്ചിട്ടില്ല" എന്ന് ലാൽസലാമിൽ നെട്ടൂരാൻ പറഞ്ഞതുപോലെയാണ് ഏതാണ്ട് കാര്യങ്ങൾ. മോഹൻലാൽ അവതരിപ്പിച്ചയത്രയും രാഷ്ട്രീയ കഥാപാത്രങ്ങളെ മലയാളത്തിലെ മറ്റൊരു നടനും അവതരിപ്പിച്ചിട്ടില്ലെന്ന് പറയാം. പ്രധാനമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കൊപ്പം മോഹൻലാലിന്‍റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ ആ വേഷങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
advertisement

1. സഖാവ് നെട്ടൂരാൻ- ലാൽസലാം(1990)

ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് ജീവിതങ്ങളെ ആധാരമാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രമാണ് ലാൽസലാം. സഖാവ് നെട്ടൂർ സ്റ്റീഫൻ എന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. നെട്ടൂർ സ്റ്റീഫൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് മേടയിൽ ഇട്ടിച്ചന്‍റെ മകൾ അന്നമ്മയെ വിവാഹം കഴിക്കുന്നു. പാർട്ടി അധികാരത്തിലെത്തുമ്പോൾ നെട്ടൂരാൻ പാർട്ടിയിൽനിന്ന് ലീവെടുത്തു മാറി ബിസിനസുകാരനാകുന്നു അതോടെ പാർട്ടിയിലെ ഒരു വിഭാഗത്തിന് നെട്ടൂരാൻ അനഭിമതനാകുകയും ചെയ്യുന്നു. പാർട്ടിക്കാരും ബിസിനസുകാരുമായുള്ള ആത്മസംഘർഷം നന്നായി അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചിട്ടുണ്ട്. മുരളി അവതരിപ്പിച്ച ഡി.കെ ആന്‍റണി എന്ന കഥാപാത്രവുമായുള്ള അത്മബന്ധവും അതിന് സ്റ്റീഫൻ നൽകേണ്ടിവരുന്ന വില വളരെ വലുതാണ്.  പിന്നീട് മുരളി ആലപ്പുഴയിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചുവെന്നത് യാദൃശ്ചികമായി.

advertisement

ബിജെപി സ്ഥാനാർഥിയാകുമോ? ചിലരുടെ ഭാവനാസൃഷ്ടി നിഷേധിക്കാതെ ലാൽ

2. മഹേന്ദ്ര വർമ- ഭൂമിയിലെ രാജാക്കൻമാർ(1987)

 രാജീവിന്‍റെ മകന് ശേഷം ഡെന്നീസ് ജോസഫ് രചിച്ച് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാഷ്ട്രീയപശ്ചാത്തലമുള്ള ചിത്രമാണ് ഭൂമിയിലെ രാജാക്കൻമാർ. തെക്കുംകൂർ രാജകുടുംബത്തിലെ മഹേന്ദ്രവർമ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. വലിയ തമ്പുരാൻ അനന്തരാവകാശി മഹേന്ദ്ര വർമ്മയെ രാഷ്ട്രീയത്തിലിറക്കാൻ മുഖ്യമന്ത്രിയെ സ്വാധീനിക്കുകയും ഒരു മന്ത്രിയാക്കി മാറ്റുകയും ചെയ്യുന്നു. മന്ത്രിയായി സ്ഥാനമേറ്റ മഹേന്ദ്ര വർമ്മ മുഖ്യമന്ത്രിയ്ക്കെതിരെ പോരാടുന്നു. രാഷ്ട്രീയത്തിൽ കണ്ടുവരുന്ന എല്ലാത്തരം കുതികാൽവെട്ടുകളും ഈ ചിത്രത്തിലുണ്ട്.

advertisement

3. സഖാവ് ശിവൻ- അദ്വൈതം(1991)

ടി ദാമോദരന്‍റെ രചനയിൽ പ്രിയദർശന്റെ സംവിധാനം ചെയ്ത അദ്വൈതത്തിൽ ട്രേഡ് യൂണിയൻ പ്രവർത്തകനായാണ് മോഹൻലാൽ എത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായ ശിവൻ പിന്നീട് ദേവസ്വം ബോർഡ് അധ്യക്ഷനാകുന്നു. എന്നാൽ പാർട്ടിനേതാക്കളുടെ കുത്സിതപ്രവർത്തിയെത്തുടർന്ന് പാർടിയിൽനിന്ന് പുറത്താകുകയും, പിന്നീട് ആത്മീയവഴി സ്വീകരിക്കുകയും ചെയ്യുന്നു.

മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമോ? നടനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

advertisement

4. ശിവസുബ്രഹ്മണ്യ അയ്യർ- രക്തസാക്ഷികൾ സിന്ദാബാദ് (1998)

ലാൽസലാമിന് ശേഷം മോഹൻലാൽ-വേണുനാഗവള്ളി കൂട്ടുകെട്ട് ഒരുമിച്ച രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയാണിത്. പുന്നപ്ര-വയലാർ സമരം ഇതിവൃത്തമാകുന്ന ചിത്രത്തിൽ ബാലസുബ്രഹ്മണ്യം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കുടുംബത്തിൽനിന്നുള്ള എതിർപ്പുകൾ വകവെക്കാതെ ദിവാനെതിരെ പോരാടി ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുവാൻ സഖാവ് ഉറുമീസിനും സഖാവ് ശ്രീധരനുമൊപ്പം സഖാവ് ശിവസുബ്രഹ്മണ്യവും മുന്നിൽനിൽക്കുന്നു.

advertisement

5. ആറ്റിപ്രാക്കൽ ജിമ്മി- ചതുരംഗം (2002)

കെ. മധു സംവിധാനം ചെയ്ത ചതുരംഗത്തിൽ കേരള കോൺഗ്രസ് രാഷ്ട്രീയമാണ് പശ്ചാത്തലം. യുവ നേതാവായ ആറ്റിപ്രാക്കൽ ജിമ്മിയായാണ് മോഹൻലാൽ എത്തുന്നത്. പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തു നേതാക്കളുടെ സ്ഥാപിതതാൽപര്യങ്ങൾക്കു ബലിയാടാകേണ്ടിവരുന്ന ജിമ്മി ഒടുവിൽ പ്രതികാരം ചെയ്യുന്നതുമാണ് ചിത്രത്തിന്‍റെ കഥ.

ജന്മാഷ്ടമി ദിനത്തിൽ ലാലേട്ടൻ പ്രധാനമന്ത്രിയെ കണ്ടത് എന്തിന്?

6. ആനന്ദൻ- ഇരുവർ (1997)

സിനിമാ നടനായി എത്തി രാഷ്ട്രീയത്തിലേക്കും പിന്നീട് സംസ്ഥാന മുഖ്യമന്ത്രിയുമാകുന്ന ആനന്ദൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന തമിഴ് ചിത്രമാണ് ഇരുവർ സംവിധാനം ചെയ്തിരിക്കുന്നത് മണിരത്നമാണ്. എംജിആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ മോഹൻലാലിന് സാധിച്ചതായി വിഖ്യാതസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. എംജിആറിന്‍റെയും കരുണാനിധിയുടെയും ജീവിതകഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രകാശ് രാജും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ഈ തകർപ്പൻ കഥാപാത്രങ്ങളിലൊന്നും കാവി പശ്ചാത്തലമുള്ള ഒരു രാഷ്ട്രീയക്കാരനെയും മോഹൻലാൽ അവതരിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
മോഹൻലാൽ രാഷ്ട്രീക്കാരനായിട്ടുണ്ട്, ഒരിക്കലല്ല, പലതവണ