- 1942 ജനുവരി എട്ടിന് ഓക്‌സ്‌ഫോഡില്‍ ജനിച്ചു.
- മാതാപിതാക്കള്‍: ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിംഗ്, ഇസബെല്ല ഹോക്കിംഗ്
- സഹോദരങ്ങള്‍: ഫിലിപ്പ, മേരി, എഡ്വേര്‍ഡ്
- പഠനകാലത്ത് ഊര്‍ജതന്ത്രത്തിലും ഗണിത ശാസ്ത്രത്തിലും സമര്‍ഥന്‍.
- ചെറുപ്പകാലത്തെ ഇഷ്ടവിനോദം കുതിര സവാരി
- ബിരുദ പഠനം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍
- ബിരുദത്തിനു ശേഷം കേംബ്രിഡ്ജില്‍ ഗവേഷണത്തിന് ചേരാന്‍ തീരുമാനിച്ചു.
- 1963-ല്‍ കേംബ്രിഡ്ജില്‍ ചേരാനുള്ള തയാറെടുപ്പിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞു വീഴുന്നു.
- ഹോക്കിംഗിന് ബാധിച്ചത് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ആണെന്ന് കണ്ടെത്തി
- ചലനശേഷിക്കു പിന്നാലെ സംസാര ശേഷിയും നഷ്ടപ്പെട്ടു.
- രണ്ടു വര്‍ഷമേ ജീവിച്ചിരിക്കൂ എന്ന് വിധിയെഴുതിയ ഡോക്ടര്‍മാരെ വിസ്മയിപ്പിച്ച് ഹോക്കിംഗ് വീല്‍ ചെയറില്‍ സഞ്ചരിക്കാന്‍ തുടങ്ങി
- ഇന്റലിന്റെ സ്പീച്ച് സിന്തസൈസര്‍ വഴിയായിരുന്നു സംസാരം.
- 1965ല്‍ ജെയ്ന്‍ വെയ്ല്‍ഡുമായി ആദ്യ വിവാഹം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധം ഉപേക്ഷിച്ചു.
- നഴ്‌സായിരുന്ന എലെയ്‌ന മാസൊണിനെ വിവാഹം കഴിച്ചെങ്കിലും അതും അധികകാലം നീണ്ടുപോയില്ല.
- 1974ല്‍ 32ാം വയസില്‍ ബ്രിട്ടനിലെ ശാസ്ത്ര സമിതിയായ റോയല്‍ സൊസൈറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.
- 1979ല്‍ കേംബ്രിഡ്ജില്‍ ഗണിത ശാസ്ത്ര പ്രൊഫസറായി.
- തിയററ്റിക്കല്‍ അസ്‌ട്രോണമി ആന്‍ഡ് കോസ്‌മോളജി എന്നിവയെ കുറിച്ച് പഠിക്കാന്‍ ഓക്‌സ്‌ഫോര്‍ഡിലേക്ക് മാറി.
- 2014 ല്‍ ദി തിയറി ഓഫ് എവരിതിംഗ് എന്ന പേരില്‍ സ്റ്റീഫന്‍ ഹോക്കിംഗി്‌ന്റെ ജീവിതം വെള്ളിത്തിരയിലെത്തി.
- 2018 മാർച്ച് 14ന് അന്ത്യം.ഹോക്കിംഗ് റേഡിയേഷൻ- ക്വാണ്ടം ഇഫക്ടിന്റെ ഫലമായി തമോഗർത്തങ്ങൾ പുറത്തുവിടുന്ന ബ്ലാക്ക് ബോഡി റേഡിയേഷന്‍ ഹോക്കിംഗ് റേഡിയേഷൻ എന്ന് അറിയപ്പെടുന്നു. 1974ൽ ഇതിനെ കുറിച്ച് ഹോക്കിംഗ് നടത്തിയ ശാസ്ത്രീയമായ കണ്ടെത്തലുകളെ മുൻ നിർത്തിയാണ് അദ്ദേഹത്തിന്റെ പേര് തന്നെ നൽകിയത്.
advertisement
advertisement
advertisement
പ്രശസ്ത പുസ്തകങ്ങള്‍
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ( 1988 )
ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സസ് ആൻഡ് അദർ എസ്സെയ്സ്(1993)
ദി യൂണിവേഴ്സ് ഇൻ എ നട്ട് ഷെൽ( 2001)
ഓൺ ദി ഷോൾഡേഴ്സ് ഓഫ് ജെയ്ന്റ്സ്(2002)
ഗോഡ് ക്രിയേറ്റഡ് ദി ഇന്റജേഴ്സ്; ദി മാത്തമാറ്റിക്കൽ ബ്രേക്കിംഗ്ത്രൂ ദാറ്റ് ചെയ്ഞ്ച്ഡ് ഹിസ്റ്ററി(2005)
advertisement
ജോര്‍ജ്'സ് സീക്രട്ട് കീ ടു യൂണിവേഴ്‌സ് (2007ല്‍ മകള്‍ ലൂസിക്കൊപ്പം ചേര്‍ന്ന് രചിച്ചത്)
മൈ ബ്രീഫ് ഹിസ്റ്ററി(2013)
Location :
First Published :
March 14, 2018 12:05 PM IST