ഉമ്മന്‍ ചാണ്ടിയുടെ ആ പട്ടികയില്‍ ആരൊക്കെ?

webtech_news18 , News18 India
#ഇ.ആര്‍. രാഗേഷ്ആന്ധ്രാപ്രദേശിന്റെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഉമ്മന്‍ ചാണ്ടി നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തുമ്പോള്‍ കൈയില്‍ ഒരു ഫയല്‍ കരുതിയിരുന്നു. കേരള ഹൗസിലെ 204-ാം നമ്പര്‍ മുറിയില്‍ ആന്ധ്രാ നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ആ ഫയലിലെ ഉള്ളടക്കത്തെപ്പറ്റിയും പരാമര്‍ശമുണ്ടായിക്കാണും.


പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം ആന്ധ്രാ നേതാക്കള്‍ക്കൊപ്പം കേരള ഹൗസില്‍ നിന്ന് കോണ്‍ഗ്രസ് വാര്‍ റൂമിലേക്ക് ഇറങ്ങുമ്പോള്‍ കൈയില്‍ ആ ഫയല്‍ ഉണ്ട്. സൂക്ഷിച്ചു നോക്കിയാല്‍ ആദ്യ പേജില്‍ എഴുതിയത് വായിച്ചെടുക്കാം.' leaders likely to join congress 'എന്നാണ് തലക്കെട്ട്. പട്ടികയിലെ ആദ്യപേര് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടേത്. സംസ്ഥാന നേതാക്കള്‍ അടക്കം പട്ടിക പിന്നെയും നീളും.അതായത് ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ ശേഷം കണക്കുകൂട്ടലുകളും ഒരുക്കങ്ങളുമായാണ് ഉമ്മന്‍ ചാണ്ടിയുടെ വരവെന്ന് സാരം. കോണ്‍ഗ്രസ് അഞ്ചാം സ്ഥാനത്തുള്ള ആന്ധ്രയില്‍ ആ കണക്കുകള്‍ ഫലിക്കുമോയെന്നേ അറിയേണ്ടതുള്ളൂ.മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തുമ്പോള്‍ കേരള നേതാക്കള്‍ കൂടെ ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ആന്ധ്രാപ്രദേശ് സന്ദര്‍ശിച്ചതിനു ശേഷമുള്ള വരവായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ കേരള നേതാക്കള്‍ അല്ല ആന്ധ്രാപ്രദേശില്‍ നിന്നുള്ള നേതാക്കള്‍ ആണ് ഉമ്മന്‍ ചാണ്ടിയെ കാത്തിരുന്നത്.ആന്ധ്രയില്‍ നിന്നുള്ള ചില നേതാക്കള്‍ക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്
ഉമ്മന്‍ ചാണ്ടി തിരിച്ചത്. കോണ്‍ഗ്രസിന്റെ വാര്‍ റൂമില്‍ എ ഐ സി സി ഭാരവാഹികള്‍, രാജ്യസഭാംഗങ്ങള്‍ മുന്‍ എംപിമാര്‍ തുടങ്ങി മുപ്പതോളം നേതാക്കളുമായി കൂടിക്കാഴ്ച. രണ്ടര മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ആന്ധ്രയില്‍ സ്വീകരിക്കാന്‍ പോകുന്ന നയവും സമീപനവും വിശദീകരിക്കാന്‍ എ ഐ സി സി ആസ്ഥാനത്ത് വാര്‍ത്ത സമ്മേളനം. ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തമുണ്ടായിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞ കാര്യങ്ങളുടെ രത്ന ചുരുക്കം ഇങ്ങനെ;

അപ്പോഴും പട്ടികയില്‍ ഉള്ള നേതാക്കളുടെ കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പരസ്യപ്പെടുത്തിയില്ല. ഇതിനിടയില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു വിട്ടു നിന്നതിനെ കുറിച്ചും ആന്ധ്രാ പ്രദേശില്‍ അഞ്ചമാതാണല്ലോ പാര്‍ട്ടി എന്ന ചോദ്യങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. നിലവില്‍ പാര്‍ട്ടിക്ക് ദൗര്‍ബല്യങ്ങള്‍ ഉണ്ടെന്ന് മറുപടിയില്‍ ചിലപ്പോഴൊക്കെ സമ്മതിച്ചു.ദൗര്‍ബല്യം സമ്മതിച്ചുകൊണ്ട് യാഥാര്‍ഥ്യബോധ്യത്തോടെയുള്ള സമീപനം ആന്ധ്രയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുമോയെന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പ്രയാണം. പട്ടികയില്‍ പാര്‍ട്ടി വിട്ടുപോയ നിരവധി നേതാക്കളുടെ പേരുണ്ടെങ്കിലും അവരില്‍ ജനസ്വാധീനമുള്ള എത്ര പേര്‍ മടങ്ങിയെത്തും എന്നതും ചോദ്യം.പ്രത്യേകിച്ചും സംസ്ഥാന വിഭജനം ആന്ധ്ര ജനതയ്‌ക്കേല്‍പ്പിച്ച മുറിവ് ഉണങ്ങാത്ത സാഹചര്യത്തില്‍. കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിക്കും യഥാര്‍ത്ഥ വെല്ലുവിളി വരാനിരിക്കുന്നതേയുള്ളൂവെന്ന് സാരം
>

Trending Now