TRENDING:

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആറൻമുള: പാർഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ജൂലൈ പകുതിയോടെയാണ് തുടക്കമായത്. 80 ദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ വഴിപാട് ഒക്ടോബർ രണ്ടിന് സമാപിക്കും. ക്ഷേത്രത്തിലെ ഊട്ടുപുരയിലാണ് 64 വിഭവങ്ങൾ അടങ്ങിയ വള്ളസദ്യ വിളമ്പുന്നത്. മറ്റെങ്ങും പതിവില്ലാത്ത വിഭവങ്ങളും അവ വഞ്ചിപ്പാട്ടു രീതിയിൽ ചോദിച്ചു വാങ്ങുന്നതും ആറന്മുള വള്ളസദ്യയുടെ മാത്രം പ്രത്യേകതയാണ്.
advertisement

വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും

വള്ളസദ്യയിലെ വിഭവങ്ങള്‍

1. ഏത്തക്ക ഉപ്പേരി

2.ചേമ്പ് ഉപ്പേരി

3.ചേന ഉപ്പേരി

4.ചക്ക ഉപ്പേരി

5.ശര്‍ക്കര വരട്ടി

6.ഉണ്ണിയപ്പം

7.പരിപ്പ്‌വട

8.എള്ളുണ്ട

9.കല്‍ക്കണ്ടം

10.മുന്തിരിങ്ങ

11. അവല്‍

12.മലര്

13.കരിമ്പ്

14.പഴംനുറുക്ക്

15. മോദകം

advertisement

16. അവില്‍പ്പൊതി

17. തേന്‍

18. പഞ്ചസാര

19. ഉണ്ടശര്‍ക്കര

20. പഴം

21. പപ്പടം വലുത് ഒന്ന്

22. പപ്പടം ചെറുത് രണ്ട്

23. അവിയല്‍

24. കാബേജ് തോരന്‍

25. ചുവന്നചീരത്തോരന്‍

26. ഓമയ്ക്കാത്തോരന്‍

27. തകരയില തോരന്‍

28. ചുറ്റിക്കെട്ടിയ മടന്തയില തോരന്‍

29. മധുരപ്പച്ചടി

30. കിച്ചടി

31. ചമ്മന്തിപ്പൊടി

32. ഉപ്പുമാങ്ങ

33. വഴുതനങ്ങ മെഴുക്ക്പുരട്ടി

34. പാവയ്ക്ക മെഴുക്ക്പുരട്ടി

35. ഇഞ്ചിത്തൈര്

advertisement

36. സ്റ്റൂ

37. വറുത്ത എരിശ്ശേരി

38. ഓലന്‍ (ഉപ്പില്ലാതെ)

39. ഇഞ്ചി അച്ചാര്‍

40. മാങ്ങാ അച്ചാര്‍

41. നാരങ്ങാ അച്ചാര്‍

42. നെല്ലിക്ക അച്ചാര്‍

43. വെളുത്തുള്ളി അച്ചാര്‍

44. അമ്പഴങ്ങ അച്ചാര്‍

45. ചോറ്

46. പരിപ്പ്

47. നെയ്യ്

48. വെണ്ണ

49. സാമ്പാര്‍

50. പുളിശ്ശേരി

51. മോര്

52. രസം

53. മാമ്പഴപ്പുളിശ്ശേരി

54. പാളത്തൈര്

55. കട്ടത്തൈര്

56. അടപ്രഥമന്‍

advertisement

57. കടലപ്രഥമന്‍

58.പാല്‍പ്പായസം

59. പഴം പ്രഥമന്‍

60. അരവണപ്പായസം

61. പടച്ചോറ്

62. മധുരമുള്ള പശുവിന്‍പാല്‍

63. ചൂടുവെള്ളം

64. ചുക്കുവെള്ളം.

ആചാരം

ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ സ്വീകരിക്കും

ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ സ്വീകരിക്കും

advertisement

വഴിപാട് നടത്തുന്ന ഭക്തര്‍ ഒന്നോ അതിലധികമോ പള്ളിയോടങ്ങളെ അതതുകരകളിലെത്തി ആചാരപൂര്‍വ്വം വെറ്റില, പുകയില നല്‍കി വള്ളസദ്യയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുനല്‍കുന്ന മാലയും പ്രസാദവും കരകളില്‍ നല്‍കി പള്ളിയോട കടവില്‍ നിന്ന് യാത്രയാക്കും.

വള്ളസദ്യയ്ക്ക് തുടങ്ങുന്നതിനു മുമ്പ് നിലവിളക്ക് കത്തിച്ച് പ്രാർത്ഥന നടത്തുന്നു

വള്ളസദ്യയ്ക്കായി വിഭവങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നു

വള്ളസദ്യയ്ക്കായി വിഭവങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നു

വള്ളസദ്യയ്ക്കായി വിഭവങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നു

പള്ളിയോടങ്ങള്‍ പമ്പയാറ്റിലെ ക്ഷേത്രക്കടവിലെത്തുമ്പോള്‍ താലപ്പൊലി, അഷ്ടമംഗല്യം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കരക്കാരെ സ്വീകരിച്ച് കൊടിമരച്ചുവട്ടിലെത്തിച്ച് ഭഗവാനും പള്ളിയോടത്തിനും നിറപറ വഴിപാട് സമര്‍പ്പിക്കും. തുടര്‍ന്ന് ഭഗവല്‍കീര്‍ത്തനം പാടി പ്രദക്ഷിണം വയ്ക്കുന്ന കരക്കാര്‍ വഴിപാടുകാരന്‍റെ ക്ഷണം സ്വീകരിച്ച് ഊട്ടുപുരയിലെത്തി വള്ളസദ്യയില്‍ പങ്കെടുക്കുമ്പോള്‍ ഭഗവാനും പങ്കുചേരുമെന്നാണ് വിശ്വാസം.

ഊട്ടുപുരയിൽ സദ്യ വിളമ്പുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

വള്ളക്കാർ പാട്ടു പാടി വിഭവങ്ങൾ ആവശ്യപ്പെടുന്നു

വഴിപാടുകാർ വള്ളക്കാർക്ക് വിഭവങ്ങൾ നൽകുന്നു

വള്ളസദ്യയിൽ വിഭവങ്ങൾ പാട്ടുപാടി വാങ്ങുന്നതും പ്രത്യേകതയാണ്. കരക്കാര്‍ വിഭവങ്ങള്‍ പാടി ചോദിക്കുന്നതില്‍ സാഹിത്യവും സംസ്‌കാരവും ചേരുന്നതിനൊപ്പം പാചകത്തിന്‍റെ വിശ്വാസവും കടന്നുവരുന്നു എന്നതും ശ്രദ്ധേയമാണ്.

വള്ളസദ്യ കഴിച്ച് സംതൃപ്തരായ കരക്കാര്‍ കൊടിമരച്ചുവട്ടിലെ നെല്‍പ്പറ തളിച്ച് വഴിപാടുകാരന് ഭഗവല്‍കടാക്ഷം ഉണ്ടാകാനായി പാടി പ്രാര്‍ഥിക്കുന്നു.

പള്ളിയോടം

പള്ളിയോടത്തിനുള്ള ദക്ഷിണ സ്വീകരിച്ച് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് യാത്രയാകുന്ന കരക്കാരെ ഉപചാരങ്ങളോടെ അനുഗമിച്ച് പള്ളിയോടത്തിലേറ്റി ക്ഷേത്രക്കടവിൽ യാത്രയാക്കും.

അതിനുശേഷം വഴിപാടുകാർ സദ്യ കഴിക്കുന്നതോടെ വള്ളസദ്യ വഴിപാടിന്‍റെ ചിട്ടവട്ടങ്ങള്‍ അവസാനിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Photos/
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ