പ്രളയം ആലപ്പുഴയെയും തൃശൂരിനെയും എറണാകുളത്തിനെയും കവർന്നെടുത്ത ദിവസങ്ങളിലായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വെള്ളം കയറിയതിനെ തുടർന്ന് നിരവധിയാളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്ന സമയത്തുള്ള ഒരു ചിത്രമായിരുന്നു അത്. ഒരു കൊച്ചുകുഞ്ഞിനെ കൈയിലേന്തി നിൽക്കുന്ന മന്ത്രിയുടെ ചിത്രമായിരുന്നു അത്.
മന്ത്രി തോമസ് ഐസക്ക്
കേരളം പ്രളയത്തിലകപ്പെട്ടു പോയപ്പോൾ അപൂർവമായി കിട്ടിയ ജനപ്രതിനിധിയുടെ ചിത്രമൊന്നുമല്ല അത്. മന്ത്രിമാരും പ്രതിപക്ഷനേതാവും ജനപ്രതിനിധികളും എം എൽ എമാരും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. അവർ, ചെളിവെള്ളത്തിൽ കൂടെ നടന്നു ചെന്നു. പ്രളയജലം കയറി വൃത്തികേടായ വീടുകൾ ശുദ്ധിയാക്കാൻ ചൂലെടുത്തു, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ ചുമടെടുത്തു.
advertisement
മന്ത്രി വി എസ് സുനിൽ കുമാർ
മന്ത്രി വി എസ് സുനിൽകുമാർ ആറാട്ടുപുഴ ബണ്ട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്‍റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും ഒപ്പമായിരുന്നു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മന്ത്രി ഏർപ്പെട്ടത്.
സ്പീക്കർ ശ്രീരാമകൃഷ്ണൻ
പൊന്നാനിയിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു ശുചീകരണപ്രവർത്തനങ്ങൾ നടന്നത്. ഇതിനായി, സ്പീക്കറുടെ നേതൃത്വത്തിൽ ജനകീയ ദ്രുതകർമ്മസേന രൂപീകരിക്കുകയും ചെയ്തു. സ്പീക്കറുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടന്നതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മന്ത്രി സി രവീന്ദ്രനാഥ്
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകയായി. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സംഭരണ കേന്ദ്രങ്ങളിലെത്തിയ സാധനങ്ങള്‍ ലോഡിറക്കാന്‍ സഹായിക്കുകയും അവ ചുമടായി പാക്ക് ചെയ്യുന്നിടത്തേക്ക് എത്തിക്കുകയും ചെയ്യുന്ന മന്ത്രിയുടെ ദൃശ്യങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തു.
മന്ത്രി ജി സുധാകരൻ
കുട്ടനാട്ടിൽ മഹാശുചീകരണ യജ്ഞത്തിന് സർക്കാർ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്ന് രാവിലെ ശുചീകണയജ്ഞം തുടങ്ങിയപ്പോൾ തന്നെ ചൂലുമായി മുന്നിലിറങ്ങിയത് മന്ത്രി ജി സുധാകരൻ ആയിരുന്നു. മന്ത്രി തോമസ് ഐസക്കും ഇന്ന് സജീവമായി കുട്ടനാട്ടിലുണ്ട്.
മാത്യു ടി തോമസ്
മന്ത്രി മാത്യു ടി തോമസും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
കടകംപള്ളി സുരേന്ദ്രൻ
നിശാഗന്ധിയിലെ ദുരിതാശ്വാസ സമാഹരണ കേന്ദ്രത്തിൽ രാത്രിയെത്തിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ യുവജനങ്ങളെ അഭിനന്ദിച്ചത്. ഈ രാത്രിയിലും നമ്മുടെ യുവത്വം സജീവമാണെന്നായിരുന്നു ഇതിനെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കോരിച്ചൊരിയുന്ന മഴയ്ക്കിടയിലും അട്ടപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്താനും ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകാനും മന്ത്രി എ കെ ബാലൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.
മന്ത്രി ടി പി രാമകൃഷ്ണൻ
കോഴിക്കോട് ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിൽ മന്ത്രി ടി പി രാമകൃഷ്ണനും പങ്കാളിയായി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നു.