പരിപാടിയിലൂടെ 7.05 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചു. ഇതില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വിഹിതമായ 6.6 കോടി രൂപയുടെ ചെക്ക് ചെയര്‍മാന്‍ ജി.പത്മനാഭന്‍ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിക്ക് കൈമാറി. നര്‍മ്മദ ജാബ ഗ്രാമീണ്‍ ബാങ്ക് സമാഹരിച്ച 25 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജി.പത്മനാഭനും എം.ഡി.യും സി.ഇ.ഒയുമായ ദീന്‍ബന്ധു മഹാപത്രയും ചേര്‍ന്നും ഹൊറേഷ്യ ഗ്ലോബല്‍ ഖത്തര്‍ സമാഹരിച്ച 20 ലക്ഷം രൂപയുടെ ചെക്ക് ചെയര്‍മാന്‍ സന്തോഷ് ടി.കുരുവിളയും മുഖ്യമന്ത്രിക്ക് കൈമാറി. പ്രായോജകര്‍ക്കും പരിപാടി കാണാനെത്തിയവര്‍ക്കും പങ്കെടുത്തവര്‍ക്കും പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച വളണ്ടിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവര്‍ക്കും സ്റ്റീഫന്‍ ദേവസ്സി നന്ദി രേഖപ്പെടുത്തി.
advertisement
ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റീഫന്‍ ദേവസ്സിയുടെ സുഹൃദ് സംഘവും ജില്ലാ ഭരണകൂടവും കൊച്ചിന്‍ വെസ്റ്റ് റോട്ടറി ഇന്റര്‍നാഷണലും ഡി.റ്റി.പി.സി.യും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് സ്റ്റീഫന്‍ ദേവസ്സി , നരേഷ് അയ്യര്‍, ബിജിപാല്‍, ആന്‍ഡ്രിയ ജെറേമിയ, സുനിത സാരഥി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, മട്ടന്നൂര്‍ ശ്രീകാന്ത് & ശ്രീരാജ്, കരുണ മൂര്‍ത്തി, ശ്രീരഞ്ജിനി തുടങ്ങി സംഗീതരംഗത്തെ പ്രശസ്തരെ ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിച്ചത്.