TRENDING:

ഹോംഗാര്‍ഡിനെ ഇടിച്ചുതെറിപ്പിച്ച സംഭവം; ഒടുവില്‍ പൊലീസുകാരനെതിരെ കേസെടുത്തു

Last Updated:

ഹോംഗാര്‍ഡിനു പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന നിലപാട് പൊലീസ് ആദ്യഘട്ടത്തില്‍ സ്വീകരിച്ചിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അമിതവേഗത്തില്‍ കാറോടിച്ച് ഹോംഗാര്‍ഡിനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കൃഷ്ണമൂര്‍ത്തിക്കെതിരെയാണ് കേസെടുത്തത്.
advertisement

അപകടശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പരുക്കേറ്റ ഹോംഗാര്‍ഡിനു പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന നിലപാട് പൊലീസ് ആദ്യഘട്ടിത്തില്‍ സ്വീകരിച്ചിരുന്നത്.

ശനിയാഴ്ച രാത്രി വെള്ളയമ്പലം- പേരൂര്‍ക്കട റോഡിലായിരുന്നു സംഭവം. അപകടമുണ്ടായയുടന്‍ കൃഷ്ണമൂര്‍ത്തി തൊട്ടടുത്ത പൊലീസ് ക്യാമ്പിലേക്ക് ഓടിക്കയറുകയായിരുന്നു.

പരുക്കേറ്റ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ പേരൂര്‍ക്കട പൊലീസ് പിടിച്ചെടുത്തു. അപകടകരമായി വാഹനം ഓടിച്ചത് ഉള്‍പ്പെടെയുളള വകുപ്പുകളാണ് പൊലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത്.

Also Read  മാധ്യമ പ്രവർത്തകന്റെ മരണം; എസ്.ഐയെ പ്രതി ചേർക്കണമെന്ന ഹർജിയിൽ കോടതി വിശദീകരണം തേടി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹോംഗാര്‍ഡിനെ ഇടിച്ചുതെറിപ്പിച്ച സംഭവം; ഒടുവില്‍ പൊലീസുകാരനെതിരെ കേസെടുത്തു