TRENDING:

BREAKING: യൂണിവേഴ്സിറ്റി കോളജിലെ SFI യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

Last Updated:

പ്രതി ചേര്‍ത്തവരെ പുറത്താക്കാനും തീരുമാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയുടെതാണ് തീരുമാനം. പ്രതിചേർക്കപ്പെട്ടവരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കാനും തീരുമാനിച്ചു. തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പിരിച്ചുവിട്ടത്. നിരന്തരമായി യൂണിവേഴ്സിറ്റി കോളജിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടുന്നതിനോ, വിദ്യാർഥികളുടെ പൊതുസ്വീകാര്യത ഉറപ്പുവരുത്തി പ്രവർത്തിക്കുന്നതിനോ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവും പ്രസിഡന്റ് വി എ വിനീഷും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യൂണിറ്റ് പിരിച്ചുവിടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.
advertisement

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പ്രതികളായി ചേർക്കപ്പെട്ട എസ് എഫ് ഐ അംഗങ്ങളായ എ എൻ നസീം, ശിവരഞ്ജിത്, മുഹമ്മദ് ഇബ്രാഹിം, അദ്വൈത് മണികണ്ഠൻ, അമർ, ആരോമൽ എന്നിവരെ എസ് എഫ് ഐയുടെ അംഗത്വത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതായും സംസ്ഥാന നേതൃത്വം അറിയിച്ചു.

ഇതിനിടെ, യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് കുത്തിയതെന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഖിൽ നേരത്തെ മൊഴി നൽകിയിരുന്നു. സംഘത്തിൽ ഇരുപതിലേറെ എസ്എഫ്ഐക്കാർ ഉണ്ടായിരുന്നുവെന്നും അഖിൽ ഡോക്ടറോട് പറഞ്ഞു. റിപ്പോർട്ട് ഡോക്ടർ പൊലീസിന് കൈമാറി. വിശദമൊഴി എടുക്കാൻ പൊലീസ് ഡോക്ടർമാരുടെ അനുമതി തേടി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: യൂണിവേഴ്സിറ്റി കോളജിലെ SFI യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു