കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി അഫ്ഗാൻ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. മികച്ച സ്പിന്നർമാർ തങ്ങള്‍ക്കുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെയും വീഴ്ത്താനുള്ള കഴിവ് അഫ്ഗാനുണ്ട്- ക്യാപ്റ്റൻ പറഞ്ഞു. ജയിക്കാനായില്ലെങ്കിലും ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത അഫ്ഗാൻ 11 റൺസിനാണ് അടിയറവ് പറഞ്ഞത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ടി 20 ബൗളറായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ എന്നിവരാണ് അഫ്ഗാൻ ബൗളിംഗ് നിരക്ക് കരുത്തേകുന്നത്. ഇന്ത്യയെ പോലെ മികച്ച ബാറ്റിംഗ് നിരയെ 224ൽ ഒതുക്കാൻ കഴിഞ്ഞതും ഇവരുടെ മിടുക്കാണ്.
advertisement
'ലോകത്തെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയാണ് ഇന്ത്യയുടേത്. അവർക്കെതിരായ ഞങ്ങളുടെ പ്രകടനം നിങ്ങൾ കണ്ടതാണ്. വിക്കറ്റ് സ്പിന്നിനെ തുണച്ചാൽ ബംഗ്ലാദേശ് മാത്രമല്ല എതിരാളികൾ ആരായാലും ദുഷ്കരമാകും' - അഫ്ഗാൻ ക്യാപ്റ്റൻ പറഞ്ഞു. 'ടൂർണമെന്റിൽ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വെസ്റ്റിൻഡീസിനെതിരെ 320 റൺസ് പോലും അവർ പിന്തുടർന്ന് ജയിച്ചു. ലോകത്തെ ഏറ്റവും മികച്ച സ്പിന്നർമാരാണ് ഞങ്ങൾക്കുള്ളത്. വിക്കറ്റ് അനുകൂലമെങ്കിൽ ബംഗ്ലാദേശല്ല, ആരായാലും മത്സരം ദുഷ്കരമാകും' - ഗുൽബാദിൻ നൈബ് കൂട്ടിച്ചേര്‍ത്തു.

