നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴിതെളിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡേവിഡ് വാര്‍ണറും മങ്കാദിങ്ങിലൂടെ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഏന്തി വലിഞ്ഞ് ക്രീസില്‍ ബാറ്റുകുത്തിയത്.
ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ഇന്നിങ്‌സിന്റെ ഏഴാം ഓവറിലായിരുന്നു സംഭവം. അശ്വിന്‍ പന്തെറിയാനെത്തിയപ്പോള്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന വാര്‍ണര്‍ ക്രീസില്‍ നിന്ന് ഏറെ മുന്നോട്ട് പോയിരുന്നു. എന്നാല്‍ പന്ത് ചെയ്യുന്നത് അശ്വിനാണെന്ന ഓര്‍മയില്‍ മങ്കാദിങ്ങ് ആകാതിരിക്കാനായി താരം ഏന്തിവലിഞ്ഞ് ക്രീസില്‍ ബാറ്റ് കുത്തുകയായിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2019 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
എന്നെ കിട്ടില്ല മോനേ; 'അശ്വിന്റെ മങ്കാദിങ്ങില്‍' നിന്ന് രക്ഷ നേടാന്‍ വാര്‍ണര്‍; ചിരിയടക്കാനാകാതെ സോഷ്യല്‍മീഡിയ