വിഷയത്തില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പ്രത്യേക താത്പര്യങ്ങളുമില്ലെന്ന് ഗാംഗുലി ഓംബുഡ്സ്മാന് അയച്ച കത്തില്‍ പറയുന്നു. ബിസിസിഐ ഭരണഘടന മറികടന്നുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
Also Read: IPL 2019: രാജസ്ഥാനെ കൊല്‍ക്കത്ത വീഴ്ത്തിയത് ഇങ്ങനെ
നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഉപദേശകനായും പ്രവര്‍ത്തിക്കുന്നുണ്ട്. വിഷയത്തില്‍ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ഗാംഗുലിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നത്.
advertisement
എന്നാല്‍ താന്‍ ബിസിസിഐയിലെ ഒരു പദവിയും വഹിക്കുന്നില്ലെന്നും ഉന്നതാധികാര സമിതിയിലോ, ബിസിസിഐക്ക് കീഴിലുള്ള ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റികളിലോ അംഗമല്ലെന്നും ഗാംഗുലി വ്യക്തമാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 08, 2019 9:45 PM IST
