ഞാൻ വിരാട് കോഹ്ലിയാണെന്ന് പറഞ്ഞുകൊണ്ട് കുഞ്ഞ് ഇൻഡി റേ ബാറ്റെടുത്ത് വീശുന്നതാണ് വീഡിയോയിലുള്ളത്. ഡേവിഡ് വാർണറുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. രണ്ട് ലക്ഷത്തിലേറെ പേർ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു.
പാകിസ്ഥാനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡേവിഡ് വാർണർ. അതേസമയം ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പം അവധിക്കാലം ചെലവിടുന്ന കൊഹ്ലി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേരും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2019 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഞാൻ വിരാട് കോഹ്ലിയാ'; ബാറ്റെടുത്ത് ഓസീസ് ക്രിക്കറ്റ് താരത്തിന്‍റെ കുഞ്ഞുമകൾ