ലോകകപ്പില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചാണ് ഫിഞ്ചും സംഘവും മൂന്നാം മത്സരത്തിന് തയ്യാറെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറുവിക്കറ്റിന് തകര്‍ത്ത ഇന്ത്യയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലോകകപ്പില്‍ ഇതുവരെ 11 തവണ മുഖാമുഖം വന്നപ്പോള്‍ എട്ട് തവണയും ജയം ഓസീസിനൊപ്പമായിരുന്നു. 2015 ലോകകപ്പിലെ സെമിഫൈനലിലാണ് ഇരുടീമുകളും അവസാനം ഏറ്റമുട്ടിയത്. അന്ന് ഇന്ത്യയെ തകര്‍ത്ത കങ്കാരുക്കള്‍ കിരീടവും സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, കേദാര്‍ ജാദവ്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര.
Australia: David Warner, Aaron Finch(c), Usman Khawaja, Steven Smith, Glenn Maxwell, Marcus Stoinis, Alex Carey(w), Nathan Coulter-Nile, Pat Cummins, Mitchell Starc, Adam Zampa