ധോണിയ്ക്ക് പുറമെ ശിഖർ ധവാൻ (29), വിജയ് ശങ്കർ (27) ക്രുനാൽ പാണ്ഡ്യ (20) റൺസെടുത്തു ശേഷിക്കുന്നവർക്കാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. കിവീസിനായി ടിം സൗത്തി മൂന്നും സോധി, സാന്റ്നർ, ഫെർഗൂസൻ എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റുചെയ്ത കിവീസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് കിവികൾ നേടിയത്. തകർത്തടിച്ച ഓപ്പണർമാരാണ് ന്യൂസിലൻഡിന് മികച്ച തുടക്കം നൽകിയത്. സീഫർട്ട് 84, മൺറോ 34 എന്നിവരാണ് കളി തുടക്കത്തിൽ തന്നെ ആതിഥേയരുടെ കൈകളിൽ എത്തിച്ചത്. അവസാന നിമിഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ബൗളർമാരാണ് കിവീസിനെ വലിയ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞുനിർത്തിയത്.
advertisement
ഓപ്പണർമാർക്ക് പുറമെ ന്യൂസിലൻഡ് നിരയിൽ കെയ്ൻ വില്യംസണും (34), റോസ് ടെയ്ലറുമാണ് (23 ) തിളങ്ങിയത്. ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ രണ്ടും ഖലീൽ അഹമ്മദ്, ക്രൂനാൽ പാണ്ഡ്യ, ചാഹൽ, ഭൂവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
