സമനില ലക്ഷ്യമിട്ട് അവസാനദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 28 റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളു. സന്ദർശകരുടെ രണ്ടാമിന്നിങ്സ് 261 റൺസിൽ അവസാനിച്ചു. 22 ഓവറിൽ 63 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത സ്നേഹ് റാണയാണ് വിക്കറ്റ് വേട്ടയിൽ തിളങ്ങിയത്. മികച്ച രീതിയിൽ ബാറ്റുചെയ്ത തഹ്ലിയ മക്ഗ്രാത്തിനെയും അലിസ ഹീലിയെയും പുറത്താക്കിയ ക്യാപ്റ്റൻ ഹർമൻപ്രീത് ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് നൽകി. രാജേശ്വരി ഗെയ്ക്വാദ് രണ്ട് വിക്കറ്റെടുത്തപ്പോൾ പൂജ വസ്ത്രാകർ ഒരു വിക്കറ്റ് വീഴ്ത്തി.
advertisement
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 219 റൺസും ഇന്ത്യ 406 റൺസുമാണെടുത്തത്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതാ ടീം ഒരിന്നിങ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത്.
ഈ സീസണിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ ടെസ്റ്റ് പരമ്പര വിജയമാണിത്. ഈ മാസം ആദ്യം നവിമുംബൈയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 347 റൺസിന് തോൽപ്പിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏഴാമത്തെ ജയമാണ് വാങ്കഡെയിലേത്. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യത്തേതും. കളിച്ച 40 ടെസ്റ്റുകളിൽ 7 ജയം, 6 തോൽവി, 27 സമനില എന്നിങ്ങനെയാണ് ഇന്ത്യൻ വനിതാ ടീമിന്റെ പ്രകടനം.
Summary: Indian women’s cricket team defeated Australia for the first time ever in a Test match, as the Harmanpreet Kaur-led side defeated the Aussies by 8 wickets on the fourth and final day of the one-off Test of the multi-format series at the Wankhede Stadium on Sunday.