കളി കാണാന്‍ വരുന്നവര്‍ ഇ-ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച ഐഡി കാര്‍ഡും കൊണ്ടുവരണം. പൊലിസ് ഉള്‍പ്പെടെ ഡ്യൂട്ടി പാസ് ഇല്ലാത്ത ആരെയും സ്റ്റേഡിയത്തിന്റെ പരിസരത്തോ ഉള്ളിലോ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം അതുകൊണ്ട് തന്നെ ഐഡികാര്‍ഡും ടിക്കറ്റും ഇല്ലാത്തവര്‍ക്ക് നിരാശയാകും ഫലം.
'താരങ്ങള്‍ക്കൊപ്പം താരമായി ആസിം'; കളി കാണാന്‍ ടിക്കറ്റ് നല്‍കി ഹോട്ടല്‍ റാവിസ്
സ്റ്റേഡിയത്തിനകത്ത് നിന്ന് കടലാസുകള്‍ വാരിയെറിയാമെന്നോ കൊടിതോരണങ്ങള്‍ ഉര്‍ത്താമെന്നോ ആരും കരുതണ്ട. സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കുന്നവരുടെ കൈയ്യില്‍ മൊബൈല്‍ഫോണ്‍ മാത്രമേ അനുവദിക്കുകയുള്ളു. പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കറുത്ത കൊടി, പടക്കങ്ങള്‍, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയവ പ്രവേശിപ്പിക്കില്ല.
advertisement
'തല'യ്ക്ക് തലയെടുപ്പമുള്ള സ്വീകരണവുമായി തിരുവനന്തപുരം
മദ്യപിച്ചോ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചോ എത്തുന്നവര്‍ക്ക ഇന്ത്യാ വിന്‍ഡീസ് മത്സരം സ്‌റ്റേഡിയത്തിനകത്തേക്ക്് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഭക്ഷണസാധനങ്ങളും വെള്ളവും സ്റ്റേഡിയത്തിനുള്ളില്‍ കൊണ്ടുവരുവാനും അനുവദിക്കില്ല. ആരാധകര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങളും വെള്ളവും സ്റ്റേഡിയത്തിനുള്ളില്‍ ലഭിക്കും.
