TRENDING:

പന്തിൽ കൃത്രിമം കാട്ടി; വിൻഡീസ് താരം പുരാന് സസ്പെൻഷൻ

Last Updated:

വിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് നാല് മത്സരങ്ങളിൽ കളിക്കാനാകില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയ വെസ്റ്റിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പുരാനെ ഐസിസി സസ്പെന്റ് ചെയ്തു. പന്തിന്റെ സ്വാഭാവിക അവസ്ഥയിൽ ബോധപൂർവം വ്യതിയാനം വരുത്തിയതിനാണ് 24കാരനായ പുരാനെതിരെ കടുത്ത നടപടി. നാലു മത്സരങ്ങളിൽനിന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുരാനെ വിലക്കിയിരിക്കുന്നത്.
advertisement

Also Read- 'ഈ പേര് ഓർമയിൽ വയ്ക്കൂ'; ദീപക് ചഹാറിനെ കുറിച്ച് 9 വർഷം മുൻപുള്ള മുൻതാരത്തിന്റെ പ്രവചനം

നവംബർ 11ന് നടന്ന മൂന്നാം ഏകദിനത്തിനിടെ പുരാൻ പെരുവിരലിന്റെ നഖമുപയോഗിച്ച് പന്തിൽ ചുരണ്ടുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഐസിസിയുടെ തീരുമാനം എത്തിയത്.

‘വിൻഡീസ് ടീമിലെ എന്റെ സഹതാരങ്ങളോടും ആരാധകരോടും അഫ്ഗാൻ ടീമിനോടും ലക്നൗവിൽ മത്സരത്തിനിടെ സംഭവിച്ച കാര്യങ്ങളിൽ ഞാൻ നിരുപാധികം മാപ്പു ചോദിക്കുന്നു. തെറ്റു സംഭവിച്ചതായി തുറന്നു സമ്മതിക്കുന്നു. ഐസിസി തീരുമാനിച്ച ശിക്ഷയും ഏറ്റുവാങ്ങുന്നു. ലഖ്നൗവിൽ സംഭവിച്ചത് തീർത്തും ഒറ്റപ്പെട്ട സംഭവമാണെന്നും മേലിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും ഉറപ്പു നൽകുന്നു. ഈ തെറ്റിൽനിന്ന് പാഠം പഠിച്ച് കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്നും വാഗ്ദാനം ചെയ്യുന്നു’ – ഐസിസി വിലക്കിനെക്കുറിച്ച് പുരാൻ പ്രതികരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
പന്തിൽ കൃത്രിമം കാട്ടി; വിൻഡീസ് താരം പുരാന് സസ്പെൻഷൻ