ടെസ്റ്റ് കരിയറില്‍ 200 വിക്കറ്റുകളെന്ന നേട്ടത്തിനരികെയാണ് ജഡേജ. വെറും എട്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 200 ല്‍ അധികം വിക്കറ്റുകള്‍ നേടിയവരുടെ പട്ടികയില്‍ താരത്തിന് ഇടംപിടിക്കാനാകും. ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ ഇന്ത്യന്‍ ബൗളറായാണ് ജഡേജ മാറുക.
പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ തന്നെ എട്ടുവിക്കറ്റുകളുമായി നേട്ടം സ്വന്തമാക്കിയാല്‍ വേഗത്തില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ജഡ്ഡുമാറും. വേഗത്തില്‍ ടെസ്റ്റില്‍ 200 വിക്കറ്റുകല് നേടിയ ഇന്ത്യക്കാരില്‍ ഒന്നാമന് ആര് അശ്വിനാണ്.
advertisement
നാല് ബൗളര്‍മാരുമായാകും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. മൂന്ന് പേസര്‍മാര്‍ക്കൊപ്പം സ്പിന്നറായി ആശ്വിനോ കുല്‍ദീപോ കളത്തിലിറങ്ങും. ഓള്‍റൗണ്ടറുടെ റോളില്‍ ജഡേജയും കളത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2019 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യ- വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: ചരിത്രമെഴുതാന്‍ ജഡേജ; താരത്തെ കാത്തിരിക്കുന്നത് ഈ നാഴികക്കല്ലുകള്‍