ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ടൊറന്റൊ ലക്ഷ്യം മറികടന്നത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്ന യുവരാജ് 21 പന്തില്‍ മൂന്നുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 35 റണ്‍സാണ് നേടിയത്.
advertisement
പാകിസ്ഥാന്‍ ലെഗ്‌സ്പിന്നര്‍ ഷദാബ് ഖാനെ സിക്‌സര്‍ പറത്തിയ യുവിയുടെ പ്രകടനം തന്റെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. യുവിയ്ക്ക് പുറമെ ഹെന്റിച്ച് ക്ലാസന്‍ (45), മന്‍പ്രീത് ഗോണി (12 പന്തില്‍ 33) എന്നിവരുടെ പ്രകടനമാണ് ടൊറന്റൊയെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ബെന്‍ കട്ടിങ് (43), ഷദാബ് ഖാന്‍ (36) എന്നിവരുടെ പ്രകടനമാണ് റോയല്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് 28 റണ്‍സെടുത്തു.
