എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക കുറിപ്പുകളും ചിത്രങ്ങളും ടൈംസ് റിപ്പോർട്ട് ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ പുതിയ നീക്കം അറിയിച്ചത്.
ട്രംപിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: "നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ടതും അധഃപതിച്ചതുമായ പത്രങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റ് പാർട്ടിയുടെ 'പ്രധാന പത്രമായി' അത് മാറിയിരിക്കുന്നു."
advertisement
ഇതിനെ "ഏറ്റവും വലിയ നിയമവിരുദ്ധ പ്രചാരണ സംഭാവന" ആയിട്ടാണ് താൻ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമല ഹാരിസിനുള്ള ടൈംസിൻ്റെ അംഗീകാരം ഒന്നാം പേജിൽ ഒളിപ്പിച്ചുവെച്ചെന്നും ട്രംപ് ആരോപിച്ചു. കൂടാതെ, തന്നെക്കുറിച്ചും തൻ്റെ കുടുംബത്തെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചും "അമേരിക്ക ഫസ്റ്റ്" പ്രസ്ഥാനത്തെക്കുറിച്ചും (MAGA) പതിറ്റാണ്ടുകളായി പത്രം നുണകൾ പ്രചരിപ്പിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
കൂടുതൽ വിവരങ്ങൾ നൽകാത്ത ട്രംപ്, ഫ്ലോറിഡയിൽ കേസ് ഫയൽ ചെയ്യുമെന്നും പറഞ്ഞു. സംഭവത്തിൽ ന്യൂയോർക്ക് ടൈംസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.