അതേസമയം മസൂദ് അസറിന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കാൻ പാകിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല. സൈന്യത്തിന്റെ അനുമതി ലഭിച്ച ശേഷമെ മസൂദിന്റെ മരണം സ്ഥിരീകരിക്കൂവെന്നാണ് വിവരം.
#BREAKING: Reports suggest Maulana Masood Azhar is dead, he died on March 2. To be formally announced after intimation from Army hospital, Islamabad: Top Intel Sources. Input: @manojkumargupta, @Zakka_Jacob with more details
advertisement
രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ഇയാള്‍ ചികിത്സയിലായിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. രോഗ ബാധിതനായ അസർ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഖുറേഷി CNN-ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അസർ പാകിസ്ഥാനിൽ തന്നെയുണ്ടെന്ന ഇന്ത്യയുടെ വാദത്തിന്ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
കണ്ഡഹാറിലെ വിമാനറാഞ്ചലിനെ തുടർന്ന് അസിറിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ നിരവധി ഭീകരാക്രമണങ്ങളാണ് ജയ്ഷ് ഇ മുഹമ്മദ് ഇന്ത്യയിൽ നടപ്പാക്കിയത്.
ഫെബ്രുവരി 14-ന് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷ് ഇ മുഹമ്മദായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ വ്യോമ സേന ജയ്ഷ് ഇ മുഹമ്മദിന്റെ ബാലാകോട്ടിലുള്ള ആസ്ഥാനം വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു.