അതേസമയം, ജെയ്ഷ്-ഇ-മുഹമ്മദിനെതിരെയുള്ള ഏതു നടപടിയെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ പാകിസ്ഥാൻ പ്രസിഡന്‍റ് ആയിരിക്കുന്ന സമയത്ത് രണ്ടുതവണ തനിക്കെതിരെ ജെയ്ഷ്-ഇ-മുഹമ്മദ് വധശ്രമം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന അഭിമുഖത്തിന്‍റെ ക്ലിപ്പ് മാലിക്കിന്‍റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സംശയം
"ഇതൊരു നല്ല നീക്കമാണ്. ജെയ്ഷ്-ഇ-മുഹമ്മദ് ഒരു ഭീകരസംഘടനയാണെന്ന് ഞാൻ എല്ലായ്പ്പോഴും പറയാറുണ്ട്. എന്നെ വധിക്കാൻ ചാവേറാക്രമണം നടത്തിയ ഒരേയൊരു വ്യക്തി അവരായിരുന്നു. അതുകൊണ്ടു തന്നെ അവർക്കെതിരെ നടപടിയെടുക്കണം. അവർക്കെതിരെ സർക്കാർ അൽപം കടുപ്പത്തിൽ നടപടിയെടുക്കുന്നതിൽ ഞാൻ സന്തോഷവാനാണ്" - മുഷാറഫ് പറഞ്ഞു. പാകിസ്ഥാൻ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് രണ്ടുതവണ മുഷാറഫിനു നേരെ വധശ്രമം ഉണ്ടായിരുന്നു.
advertisement
2003 ഡിസംബറിൽ റാവൽപിണ്ടിയിലെ ഝാണ്ട ചിചിയിൽ വെച്ചായിരുന്നു മുഷാറഫിനു നേരെ ചാവേറാക്രമണം ഉണ്ടായത്. ബട്ടൺ അമർത്താൻ ആക്രമണകാരി കുറച്ച് വൈകിയതിനാൽ താൻ അന്ന രക്ഷപ്പെട്ടെന്നും മുഷാറഫ് പറഞ്ഞു. ജെയ്ഷ്-ഇ-മുഹമ്മദിനെതിരെ എടുക്കുന്ന നടപടികൾ ശരിയായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ടാണ് ജെയ്ഷ്-ഇ-മുഹമ്മദിനെതിരെ നടപടി എടുക്കാതിരുന്നത് എന്ന ചോദ്യത്തിന്, ആ സമയത്ത് പാകിസ്ഥാൻ ഇന്‍റലിജൻസ് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ ജെയ്ഷ്-ഇ-മുഹമ്മദിനെ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.