ഹാരിയും മുന്‍ ബ്രിട്ടീഷ് എംപി ലോര്‍ഡ് ടോം വാട്‌സണും എന്‍ജിഎന്നിനെതിരേ കേസ് കൊടുത്തിരുന്നു.
''1996നും 2011നും ഇടയില്‍ സ്വകാര്യ ജീവിതത്തിലേക്ക് നടത്തിയ ഗുരുതരമായ കടന്നുകയറ്റത്തിന് എന്‍ജിഎന്‍ ഡ്യൂക്ക് ഓഫ് സക്‌സസിനോട് പൂര്‍ണവും വ്യക്തവുമായ ക്ഷമാപണം നടത്തുന്നു. ദി സണ്‍ പത്രത്തിനായി പ്രവര്‍ത്തിച്ച സ്വകാര്യ അന്വേഷകര്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സംഭവങ്ങളും ഉള്‍പ്പെടുന്നു,'' ഹാരി രാജകുമാരനോട് ക്ഷമാപണം നടത്തി എന്‍ജിഎന്‍ പറഞ്ഞു.
രാജകുമാരന്റെ സ്വകാര്യ ജീവിതത്തില്‍, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് അന്തരിച്ച അമ്മ ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതത്തിലും നടത്തിയ ഗുരുതരമായ കയറ്റത്തിലും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നതായും അവര്‍ പറഞ്ഞു. ''രാജകുമാരനുണ്ടായ ദുരിതവും ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും കുടുംബത്തിനുമുണ്ടായ നാശനഷ്ടങ്ങളും ഞങ്ങള്‍ സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂടാതെ, അദ്ദേഹത്തിന് ഗണ്യമായ തുക നഷ്ടപരിഹാരം നല്‍കാനും സമ്മതിച്ചിട്ടുണ്ട്,'' അവര്‍ വ്യക്തമാക്കി.
advertisement
2006ലെ അറസ്റ്റുകളോടും തുടര്‍ന്നുള്ള നടപടികളോടും എന്‍ജിഎന്‍ നടത്തിയ പ്രതികരണം ഖേദകരമാണെന്നും നിയമവിരുദ്ധമാണെന്നും സമ്മതിക്കുന്നതായും അവര്‍ പറഞ്ഞു.
മുന്‍ എംപിയായ ടോം വാട്‌സണിനോടും എന്‍ജിഎന്‍ ക്ഷമാപണം നടത്തി. 2009ല്‍ ന്യൂസ് ഓഫ് ദി വേള്‍ഡിലെ പത്രപ്രവര്‍ത്തകരും അവരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചവരും വാട്‌സണെ നിരീക്ഷണത്തിലാക്കിയിരുന്നു. 2009 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ന്യൂസ് ഓഫ് ദി വേള്‍ഡ് വാട്‌സണിന്റെ സ്വകാര്യ ജീവിതത്തിലേക്ക് നടത്തിയ അനാവശ്യമായ കടന്നു കയറ്റത്തിന് അദ്ദേഹത്തോട് പൂര്‍ണവും വ്യക്തവുമായ ക്ഷമാപണം നടത്തുന്നതായും എന്‍ജിഎന്‍ അറിയിച്ചു. ടോം വാട്‌സണിന്റെ കുടുംബത്തിന് ആഘാതമുണ്ടായതായി സമ്മതിക്കുകയും അതിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും കൂടാതെ അദ്ദേഹത്തിന് ഗണ്യമായ നഷ്ടപരിഹാരം നല്‍കാമെന്നും എന്‍ജിഎന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.