TRENDING:

Amrutha Suresh | പ്രണയകാലത്ത് നോവ് കടിച്ചമർത്തി അമൃത സുരേഷ് പതിപ്പിച്ച ടാറ്റു എവിടെപ്പോയി? ആ ടാറ്റു വേണ്ടെന്നു വച്ചോ?

Last Updated:
ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ 'g' ആണ് അമൃതാ സുരേഷ് ടാറ്റുവായി പതിപ്പിച്ചിട്ടുണ്ടായിരുന്നത്
advertisement
1/8
പ്രണയകാലത്ത് നോവ് കടിച്ചമർത്തി അമൃത സുരേഷ് പതിപ്പിച്ച ടാറ്റു എവിടെപ്പോയി? ആ ടാറ്റു വേണ്ടെന്നു വച്ചോ?
അമൃതാ സുരേഷിനെ (Amrutha Suresh) കാണുമ്പോൾ മുഖത്തെ കണ്ണട എന്നപോലെ സ്ഥിരമായി ഒരു കാര്യം കയ്യിൽ കാണാം. നീളത്തിൽ പതിപ്പിച്ച അമൃതം ഗമയ എന്ന ടാറ്റുവാണ് അത്. അമൃതയും അനുജത്തി അഭിരാമിയും കൂടി ആരംഭിച്ച ബാൻഡിന്റെ പേരാണ് ആ കയ്യിൽ കാണാവുന്നത്. എന്നാൽ കഴിഞ്ഞ വർഷം മറ്റൊരു ടാറ്റുവിന് കൂടി അമൃതയുടെ കയ്യിൽ ഇടം ലഭിച്ചു
advertisement
2/8
സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃതാ സുരേഷും തമ്മിലെ പ്രണയ കാലത്താണ് അങ്ങനെയൊരു ടാറ്റു അമൃതയുടെ മറുകയ്യിൽ പതിഞ്ഞത്. വേദന കടിച്ചമർത്തി ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ 'g' ആണ് മനോഹരമായ ലിപിയിൽ അമൃതാ സുരേഷ് പതിപ്പിച്ചത്. ആ ടാറ്റു അമൃത വേണ്ടെന്നു വച്ചോ? (തുടർന്ന് വായിക്കുക)
advertisement
3/8
സ്റ്റേജ് പരിപാടിക്കിടെയുള്ള പുതിയ ചിത്രങ്ങളിലാണ് ആ ടാറ്റു അമൃതയുടെ കയ്യിൽ കാണാൻ കഴിയാതെ വന്നത്. പുറംകൈയിൽ ചെറുവിരലിന്റെ താഴെയാണ് ജി എന്ന അക്ഷരം പ്രത്യക്ഷപ്പെട്ടത്. എന്നാൽ മൈക്ക് പിടിച്ച കയ്യിൽ ആ ഭാഗം ടാറ്റു രഹിതമാണ്‌
advertisement
4/8
എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടത്തിയ ഫോട്ടോഷൂട്ടിൽ ടാറ്റു അവിടെത്തന്നെയുണ്ട് താനും. ഈ ചിത്രത്തിൽ അത് പ്രകടമാണ്. മുൻപ് പകർത്തിയ മറ്റു ചിത്രങ്ങളിലും ടാറ്റു കാണാം
advertisement
5/8
പ്രണയത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഈ ടാറ്റു അമൃത കയ്യിൽ പതിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്. അത് ചെയ്ത ടാറ്റു സ്റ്റുഡിയോ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ പിന്നീട് അധികനാൾ ആ പ്രണയം നീണ്ടുപോയില്ല
advertisement
6/8
അമൃത കുറച്ചു നാളുകൾക്ക് മുൻപ് മനോരമ മാക്‌സിൽ ഒരു ടോക്ക് ഷോ ആരംഭിച്ചിരുന്നു. സംഗീത ലോകവുമായി ബന്ധപ്പെട്ട അതിഥികളുമായി അമൃതാ സുരേഷ് അഭിമുഖം നടത്തുന്നതാണ് പരിപാടിയുടെ ഉള്ളടക്കം
advertisement
7/8
ടാറ്റു വിലയേറിയ പ്രക്രിയയിലൂടെ അമൃത പൂർണമായും മായ്ച്ചു കളഞ്ഞതാവണം എന്നും പറയാൻ സാധിക്കില്ല. മേക്കപ്പിൽ ലഭ്യമായ സങ്കേതങ്ങൾ ഉപയോഗിച്ച് ഇത്തരം ടാറ്റുകൾ താൽക്കാലികമായി മറച്ചുപിടിക്കാൻ അവസരമുണ്ട്
advertisement
8/8
മുൻപ് നയൻ‌താരയും ഒരു ടാറ്റു പതിപ്പിച്ച് അത് മറ്റൊന്നാക്കി മാറ്റിയിരുന്നു. നടൻ പ്രഭുദേവയുടെ പേരുകൊത്തിയ ടാറ്റു പിന്നീട് പോസിറ്റിവിറ്റി എന്നാക്കുകയാണുണ്ടായത്
മലയാളം വാർത്തകൾ/Photogallery/Buzz/
Amrutha Suresh | പ്രണയകാലത്ത് നോവ് കടിച്ചമർത്തി അമൃത സുരേഷ് പതിപ്പിച്ച ടാറ്റു എവിടെപ്പോയി? ആ ടാറ്റു വേണ്ടെന്നു വച്ചോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories