Siju Wilson: 'ആ സംഭവത്തിന് ശേഷം നിവിൻ അധികം പുറത്തിറങ്ങാറില്ല അതൊരു ട്രോമയായി'; സുഹൃത്തിനെക്കുറിച്ച് സിജു വില്സണ്
- Published by:Sarika N
- news18-malayalam
Last Updated:
ചെയ്യാത്ത കുറ്റത്തിന് പലരുടെയും ചോദ്യങ്ങള്ക്ക് ഉത്തരം പറയേണ്ടി വരുന്ന അവസ്ഥ വളരെ മോശമാണെന്നും സിജു പറയുന്നു
advertisement
1/5

മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അതുല്യ നടനാണ് നിവിൻ പോളി Nivin Pauly. തട്ടത്തിൻ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് നിവിൻ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി നല്ല വേഷങ്ങളിലൂടെ മലയാള സിനിമയുടെ പുതുമുഖ നടന്മാരിൽ മുൻനിരയിൽ തന്നെ താരം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ ഹിറ്റ് ചിത്രനഗൽ ഒന്നും തന്നെ നടന്റെ പേരിൽ വരുന്നില്ല . അതിനിടയിൽ താരത്തിന്റെ ഭാരം കൂടിയതും സൈബർ അറ്റാക്കിലേക്ക് വഴി വച്ചിരുന്നു. നിവിന്റെ നല്ലൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകരും.വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ ഒരു മാസ് രംഗമല്ലാതെ, ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മാത്രം ഒരു നിവിന്‍ പോളി ചിത്രം കിട്ടിയിട്ട് കാലമേറെയായി.ഇപ്പോഴിതാ ഒന്നിച്ച് സിനിമയില്‍ എത്തിയവര്‍ എന്ന നിലയിലരും, ഒരുമിച്ച് പല സിനിമകള്‍ ചെയ്തു എന്ന നിലയിലും നടൻ സിജു വിൽസൺ Siju Wilson തന്റെ അടുത്ത സുഹൃത്ത് കൂടിയായ നിവിനെ പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
advertisement
2/5
അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയാണ് താരം നിവിനെ കുറിച്ച് സംസാരിച്ചത്. നിവിന്റെ പുതിയ ചിത്രനഗലെ കുറിച്ചുള്ള ചോദ്യത്തിനാണ് താരത്തിന്റെ പ്രതികരണം. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നിവിന്റെ നല്ല ഒരു തിരിച്ചുവരവിനായി താനും കാത്തിരിക്കുകയാണ് എന്നാണ് സിജു പറയുന്നത്.ചില ചിത്രങ്ങള്‍ അവന്‍ ഏറ്റെടുത്തതായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ താനും അറിഞ്ഞെന്നും താരം കൂട്ടിച്ചേർത്തു.പുതിയ ചിത്രങ്ങളുടെ തിരക്കിൽ പെട്ട് ആയിരിക്കും നിവിനെ അധികം സമൂഹ മാധ്യമങ്ങളിൽ കാണാത്തത് എന്നും താരം കൂട്ടിച്ചേർത്തു.നിവിന്റെ നല്ലൊരു എന്റര്‍ടൈനിങ് പെര്‍ഫോമന്‍സ് കാണാന്‍ കാത്തിരിക്കുകയാണ് ഞാനും. അത് വൈകാതെ തന്നെ സംഭവിക്കുമെന്നും സിജു പറഞ്ഞു.
advertisement
3/5
നിവിനെ നേരിൽ കാണാറില്ലേ എന്ന ചോദ്യത്തിന് ഇടക്ക് വിളിക്കാറുണ്ടെന്നും എന്നാൽ കണ്ടിട്ട് കുറച്ച് കാലങ്ങളായി എന്നുമാണ് സിജു മറുപടി നൽകിയത്. എല്ലാവരും ഓരോ തിരക്കുകളിലല്ലേ എന്നായിരുന്നു സിജുവിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത് അവനു നേരെ ഉണ്ടായ തെറ്റായ പീഡനാരോപണം നിവിന് ഒരു ട്രോമ ആയി തീർന്നെന്നും സിജു പറയുന്നു.ആ ആരോപണത്തിന് ശേഷം നിവിൻ അധികം പുറത്തിറങ്ങി കണ്ടിട്ടില്ല എന്നും ചോദ്യങ്ങളോട് പ്രതികരിക്കവെ സിജു വില്‍സണ്‍ പറഞ്ഞു.cഅത് തീര്‍ത്തും തെറ്റായ ഒരു ആരോപണം ആയിരുന്നു, വ്യാജമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കുകയും ചെയ്തു. പക്ഷേ അവനെ വിളിച്ച സമയത്ത് അതൊരു ട്രോമയാണെന്നും നിവിൻ പറഞ്ഞതായും സിജു കൂട്ടിച്ചേർത്തു.
advertisement
4/5
ഒരു കുറ്റവും ചെയ്യാതെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ മോശമാണ്. പത്ത് പേര്‍ ആ വാര്‍ത്ത കണ്ടാല്‍, നാല് പേരെങ്കിലും അത് വിശ്വസിക്കില്ലേ. വ്യാജമാണെന്ന കാര്യം പിന്നീട് ചിലര്‍ അറിഞ്ഞിരിക്കണം എന്നില്ല. എല്ലാവരുടെയും ചോദ്യത്തെ ഫേസ് ചെയ്യേണ്ടി വരും എന്ന കാരണത്താല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ട്. ഒരു കുറ്റവും ചെയ്തില്ല എങ്കിലും, നമ്മുടെ നിയമ വ്യവസ്ഥ അനുസരിച്ച് തെറ്റ് ചെയ്ത ആളുകള്‍ പോകുന്ന നിയത്തിന്റെ വഴികളിലൂടെ ഒക്കെ പോയി വേണം തന്റെ നിരപരാധിത്വം തെളിയിക്കാന്‍. നിയമത്തെ നേരിടണം, പല ചോദ്യങ്ങളെ നേരിടണം, അതിന് വേണ്ടി സമയം മാറ്റിവയ്ക്കണം അങ്ങനെ പലതുമുണ്ട്. നിവിന്റെ കാര്യം സുഹൃത്ത് എന്ന നിലയില്‍ ഫങ്ഷനൊക്കെ പോകുമ്പോള്‍ എന്നോട് പോലും പലരും ചോദിക്കാറുണ്ട്. അപ്പോള്‍ പിന്നെ നിവിന്റെ അവസ്ഥ എന്താവും- സിജു വില്‍സണ്‍ പറഞ്ഞു.
advertisement
5/5
അടുത്തിടെ സോഷ്യൽ മീഡിയകളിൽ നിവിന്റെ വമ്പൻ തിരിച്ചുവരവ് എടുത്ത് കാണിക്കുന്ന ചിത്രങ്ങൾ എത്തിയിരുന്നു.പുതിയ ചിത്രത്തിന്റെ പൂജയ്ക്കായി നിവിൻ എത്തിയപ്പോൾ ഉള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. പ്രേമത്തിലെ ജോർജ് തിരികെ വന്നു എന്നാണ് നിവിന്റെ പുതിയ ഫോട്ടോകൾ കണ്ടതിന് ശേഷം ആരാധകർ പറഞ്ഞത്. നിവിന്റേതായി ഒരു പിടി നല്ല ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Siju Wilson: 'ആ സംഭവത്തിന് ശേഷം നിവിൻ അധികം പുറത്തിറങ്ങാറില്ല അതൊരു ട്രോമയായി'; സുഹൃത്തിനെക്കുറിച്ച് സിജു വില്സണ്