TRENDING:

ആരിത് അരവിന്ദ് സ്വാമിയോ എന്ന് ചോദിയ്ക്കാൻ വരട്ടെ; ഇത് നമ്മുടെ നടനാണ്; മൈൻഡ്പവർ മണിക്കുട്ടനിൽ മേക്കോവറുമായി സുധീഷ്

Last Updated:
അച്ഛൻ, അമ്മാവൻ വേഷങ്ങളിലേക്ക് ചുവടുമാറ്റി എന്ന് തോന്നിത്തുടങ്ങുന്ന വേളയിൽ ഒരു ഗംഭീര മേക്കോവർ
advertisement
1/4
ആരിത് അരവിന്ദ് സ്വാമിയോ എന്ന് ചോദിയ്ക്കാൻ വരട്ടെ; ഇത് നമ്മുടെ നടനാണ്; മൈൻഡ്പവർ മണിക്കുട്ടനിൽ മേക്കോവറുമായി സുധീഷ്
അച്ഛൻ, അമ്മാവൻ വേഷങ്ങളിലേക്ക് ചുവടുമാറ്റി എന്ന് തോന്നിത്തുടങ്ങുന്ന വേളയിൽ, അവിടെ നിന്നും ഒരു മേക്കോവർ. ഈ ചിത്രം കണ്ട് ആ കസേരയിൽ ഇരിക്കുന്നത് അരവിന്ദ് സ്വാമിയല്ലേ എന്ന് ചോദിയ്ക്കാൻ തുടങ്ങും മുൻപേ ഒന്നുകൂടി ആലോചിക്കണം. കക്ഷി മലയാളത്തിന്റെ സ്വന്തമാണ്. പുതുമഴയായി പൊഴിയാം... എന്ന് പാടി വെള്ളിത്തിരയിലെത്തിയ സുധീഷ് (actor Sudheesh)
advertisement
2/4
സുധീഷ്, പുതുമുഖം ജിനീഷ് എന്നിരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന 'മൈൻഡ്പവർ മണിക്കുട്ടൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര താരം ടോവിനോ തോമസ്, സംഗീത സംവിധായകൻ ഗോപി സുന്ദർ എന്നിവർ തങ്ങളുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ഈ പോസ്റ്ററിലെ ലുക്കിന് കിട്ടുന്നത് (തുടർന്ന് വായിക്കുക)
advertisement
3/4
വി ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്., സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഫാമിലി എന്റർടൈനർ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ നിർവ്വഹിക്കുന്നു. സംഗീതപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോപി സുന്ദർ നിർവ്വഹിക്കുന്നു
advertisement
4/4
തിരക്കഥ-ജിനീഷ്- വിഷ്ണു, ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, കലാ സംവിധാനം- കോയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ- മനേഷ് ഭാർഗവൻ, പ്രൊജക്ട് ഡിസൈനർ- ശശി പൊതുവാൾ, നിർമ്മാണ നിർവ്വഹണം- വിനോദ് പറവൂർ, സ്റ്റിൽസ്-കാഞ്ചൻ, പബ്ലിസിറ്റി ഡിസൈൻ- മനോജ് ഡാവിൻസി, പി.ആർ.ഒ. - എ.എസ്. ദിനേശ്
മലയാളം വാർത്തകൾ/Photogallery/Buzz/
ആരിത് അരവിന്ദ് സ്വാമിയോ എന്ന് ചോദിയ്ക്കാൻ വരട്ടെ; ഇത് നമ്മുടെ നടനാണ്; മൈൻഡ്പവർ മണിക്കുട്ടനിൽ മേക്കോവറുമായി സുധീഷ്
Open in App
Home
Video
Impact Shorts
Web Stories