TRENDING:

'ആ അനുഭവം ഉള്ളതിനാല്‍ ഇളയ മകള്‍ ജനിച്ചപ്പോള്‍ ഞാൻ സ്ട്രാറ്റജി മാറ്റി'; അശ്വതി ശ്രീകാന്ത്

Last Updated:
അങ്ങനെ കണ്‍വെട്ടത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ കുഞ്ഞുങ്ങളില്‍ അരക്ഷിതബോധം വര്‍ധിക്കുമന്നും അശ്വതി ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
advertisement
1/8
'ആ അനുഭവം ഉള്ളതിനാല്‍ ഇളയ മകള്‍ ജനിച്ചപ്പോള്‍ ഞാൻ സ്ട്രാറ്റജി മാറ്റി'; അശ്വതി ശ്രീകാന്ത്
മലയാളികളുടെ പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ജനപ്രീയ പരമ്പരയിലൂടെ സുപരിചിതയാണ് താരം. സിനിമയിലും അശ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പലപ്പോഴും പല പൊതു വിഷയങ്ങളെ പറ്റിയും വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്.
advertisement
2/8
മിക്കപ്പോഴും പാരന്റിംഗിനെക്കുറിച്ചുള്ള വീഡിയോകളാണ് അശ്വതി കൂടുതലായി പങ്കുവയ്ക്കാറുള്ളത്. ഇത്തരത്തിലുള്ള വീഡിയോകള്‍ക്കും ധാരാളം പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ അശ്വതിയുടെ പുതിയൊരു കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
advertisement
3/8
അശ്വതി ജോലിയ്ക്ക് പോകുന്നതും ആ സമയത്ത് ഇളയ മകള്‍ കമല തടയുന്നതുമാണ് വീഡിയോയിലുള്ളത്. താൻ പോകുന്നത് തടഞ്ഞ് വാതിലിന് കുറുകെ നില്‍ക്കുന്ന കമലയോട് അമ്മ ജോലിയ്ക്ക് പോവുകയാണെന്നും പെട്ടെന്ന് തിരിച്ചു വരാമെന്നെല്ലാം അശ്വതി പറയുന്നുണ്ട്.
advertisement
4/8
കുറച്ച് നേരം കഴിയുമ്പോള്‍ പോയിട്ട് വാ എന്ന് മകള്‍ പറയുകയും വഴി മാറിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതേക്കുറിച്ചുള്ള അശ്വതിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.കുഞ്ഞിനെ കാണാതെ പുറത്ത് പോകുന്നത് ശരിയല്ലെന്ന് പറയുകയാണ് താരം.
advertisement
5/8
അങ്ങനെ കണ്‍വെട്ടത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ കുഞ്ഞുങ്ങളില്‍ അരക്ഷിതബോധം വര്‍ധിക്കുമന്നും അശ്വതി ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കി, അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി, അവരുടെ മുന്നിലൂടെ തന്നെ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തേക്ക് പോകണമെന്നും അശ്വതി കുറിപ്പില്‍ വിശദീകരിക്കുന്നു
advertisement
6/8
പോസ്റ്റിന്റെ പൂർണ രുപം: പദ്മ കുഞ്ഞായിരിക്കുമ്പോൾ ഒളിച്ചും പാത്തുമാണ് വീട്ടിൽ നിന്ന് ഞാൻ പുറത്തു കടന്നിരുന്നത്. കണ്ടാൽ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാൻ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാൻ വീട്ടിൽ ഉള്ളവർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാൻ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും.
advertisement
7/8
സത്യത്തിൽ അത് കുഞ്ഞിന്റെ ഇൻസെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോൾ അവൾ കൂടുതൽ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവൾ കൂടുതൽ കൂടുതൽ ഒട്ടിപ്പിടിച്ചു. അത് കൊണ്ട് രണ്ടാമത്തവൾ വന്നപ്പോൾ സ്ട്രാറ്റജി മാറ്റി. പോകുമ്പോൾ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും.
advertisement
8/8
തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കും. ഇപ്പോൾ ഞാൻ എവിടെ പോയാലും തിരിച്ചു വരുമെന്ന് അവൾക്ക് ‌ഉറപ്പാണ്. ഞാൻ വീട്ടിലുള്ളപ്പോഴും എന്റെ അടുത്ത് നിന്ന് മാറാൻ അവൾക്ക് വിശ്വാസക്കുറവില്ല. എന്നാൽ പത്തു വയസ്സുള്ള പദ്മ ഇപ്പോഴും കുളിക്കാൻ പോകുമ്പോൾ പോലും പറയും ‘അമ്മ ഞാൻ വന്നിട്ടേ പോകാവൊള്ളേ’ ന്ന്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ആ അനുഭവം ഉള്ളതിനാല്‍ ഇളയ മകള്‍ ജനിച്ചപ്പോള്‍ ഞാൻ സ്ട്രാറ്റജി മാറ്റി'; അശ്വതി ശ്രീകാന്ത്
Open in App
Home
Video
Impact Shorts
Web Stories