Shruti Haasan | 'മദ്യത്തിനടിമയായിരുന്നെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല' തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസന്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഏതാണ്ട് എട്ട് വര്‍ഷത്തോളം മദ്യത്തിന് താന്‍ അടിമയായിരുന്നുവെന്നും ഇപ്പോള്‍ മദ്യം പൂര്‍ണ്ണമായി വിട്ടുവെന്നുമാണ് ശ്രുതി ഹാസന്‍ പറയുന്നത്. അതിന്‍റെ കാരണവും നടി വ്യക്തമാക്കുന്നുണ്ട്.
advertisement
1/10

ഉലകനായകന്‍ കമല്‍ഹാസന്‍റെ മകള്‍ എന്ന നിലയില്‍ മാത്രമില്ല മികച്ച അഭിനേതാവ്, ഗായിക എന്നീ നിലകളിലും പ്രശസ്തയാണ് ശ്രുതി ഹാസന്‍.
advertisement
2/10
തമിഴ്, തെലുങ്ക്, കന്നട അടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ബോളിവുഡിലും തന്‍റെതായ ഇടം കണ്ടെത്തിയ ശ്രുതിയെ ഗായിക എന്ന നിലയിലും ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്.
advertisement
3/10
തെലുങ്കിൽ ബാലകൃഷ്ണയോടൊപ്പം വീരസിംഹ റെഡ്ഡി, ചിരഞ്ജീവിക്കൊപ്പം വാൾട്ടയർ വീരയ്യ എന്നീ ചിത്രങ്ങളാണ് ശ്രുതി ഹാസന്‍റെതായി ഈ വർഷം ഇതുവരെ പുറത്തിറങ്ങിയത്. നാനി നായകനായെത്തിയ ഹായ് നാന്നാ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു.
advertisement
4/10
പ്രഭാസ് നായകനാവുന്ന സലാറാണ് ശ്രുതി നായികയായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന പ്രധാന ചിത്രം. ആദിവി ശേഷ് നായകനാവുന്ന ആക്ഷന്‍ ചിത്രത്തിലും ശ്രുതിയാണ് നായിക.
advertisement
5/10
ജീവിതത്തില്‍ കടന്നുപോയ നല്ലതും മോശവുമായ അനുഭവങ്ങള്‍ തുറന്നുപറയാനുള്ള ആര്‍ജവം പലപ്പോഴും കാണിച്ചിട്ടുള്ള വ്യക്തികൂടിയാണ് ശ്രുതി.
advertisement
6/10
മദ്യപാന ആസക്തി തന്നെ കീഴ്പ്പെടുത്തിയ നാളുകളെ കുറിച്ച് തുറന്നുപറയുന്ന ശ്രുതി ഹാസനെ കുറിച്ചാണ് സിനിമാ ലോകത്ത് ഏവരും ചര്‍ച്ച ചെയ്യുന്നത്. പ്രമുഖ ദേശീയ മാധ്യമത്തോടായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍.
advertisement
7/10
ഏതാണ്ട് എട്ട് വര്‍ഷത്തോളം മദ്യത്തിന് താന്‍ അടിമയായിരുന്നുവെന്നും ഇപ്പോള്‍ മദ്യം പൂര്‍ണ്ണമായി വിട്ടുവെന്നുമാണ് ശ്രുതി ഹാസന്‍ പറയുന്നത്. അതിന്‍റെ കാരണവും നടി വ്യക്തമാക്കുന്നുണ്ട്<span style="color: #333333; font-size: 1rem;">. </span>
advertisement
8/10
പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നയാളാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് ശ്രുതി ഇക്കാര്യം പറഞ്ഞത്. മദ്യത്തെ ഇപ്പോള്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പാര്‍ട്ടികളോട് എതിര്‍പ്പില്ല.
advertisement
9/10
എന്നാല്‍ മദ്യപിക്കാത്ത ഒരാളെ പാര്‍ട്ടികളില്‍ സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മദ്യം ഒഴിവാക്കിയതോടെ പശ്ചാത്താപമോ ഹാങ് ഓവറോ ഇല്ലെന്ന് ശ്രുതി പറയുന്നു. അതേസമയം മദ്യപിക്കുന്നവരെ അതിന്‍റെ പേരില്‍ താന്‍ ജഡ്ജ് ചെയ്യില്ലെന്നും ശ്രുതി പറയുന്നു.
advertisement
10/10
മദ്യപിക്കുമായിരുന്നെങ്കിലും താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും എന്നാൽ തന്റെ അടുത്ത സുഹൃത്തുക്കളോടൊപ്പം എപ്പോഴും കുടിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ശ്രുതി പങ്കുവെച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
Shruti Haasan | 'മദ്യത്തിനടിമയായിരുന്നെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല' തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസന്‍