TRENDING:

'ദീപാവലിക്ക് പടക്കം വാങ്ങിച്ച് പണം കളയില്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ അന്ന് ഞാൻ തീരുമാനിച്ചു'; അമീഷ പട്ടേൽ

Last Updated:
എല്ലാ ദീപാവലിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സംഭാവന ചെയ്യാറുണ്ടെന്ന് അമീഷ പട്ടേൽ പറഞ്ഞു
advertisement
1/5
'ദീപാവലിക്ക് പടക്കം വാങ്ങിച്ച് പണം കളയില്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ അന്ന് ഞാൻ തീരുമാനിച്ചു'; അമീഷ
കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടാണ് ദീപാവലി ആഘോഷിക്കേണ്ടതെന്ന് നടി അമീഷ പട്ടേൽ. താൻ ചെറുപ്പത്തിൽ എടുത്ത തീരുമാനമാണ് ഇതെന്നും നടി പറഞ്ഞു. തന്റെ വീട്ടിൽ പ്രിയപ്പെട്ടവർക്കായി ഒരുക്കിയ ദീപാവലി ആഘോഷത്തിന് ശേഷം എഎൻഐയോട് സംസാരിക്കുകയായിരുന്നു അമീഷ പട്ടേൽ.
advertisement
2/5
'എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. എല്ലാവരുടെയും നല്ല ആരോഗ്യം, സമൃദ്ധി, സ്നേഹം, വിജയം, സന്തോഷം, സമാധാനം എന്നിവയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ചെറുപ്പത്തിൽ ഞാനൊരു തീരുമാനം എടുത്തിരുന്നു. . ദീപാവലിക്ക് പടക്കം വാങ്ങി പണം കളയാതെ സമ്പാദ്യം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റിവക്കണമെന്ന്. എന്റെ ഈ തീരുമാനത്തിൽ മുത്തശ്ശി വളരെ അധികം അഭിമാനിച്ചു. അതിനുശേഷം എല്ലാ വർഷവും ദീപാവലിക്ക് പണം സംഭാവന ചെയ്യാറുണ്ട്.'- അമീഷ പട്ടേൽ പറഞ്ഞു.
advertisement
3/5
തന്റെ വീട്ടിൽ ഒരുക്കിയ ദീപാവലി ആഘോഷത്തിൽ ​ഗോൾഡൻ നിറത്തിലെ സാരിയാണ് അമീഷ ധരിച്ചിരുന്നത്. ദീപാവലി ആഘോഷത്തിന് നിരവധി പേരാണ് അമീഷയുടെ വസിതിയിൽ എത്തിയത്.
advertisement
4/5
'ഗദർ2' എന്ന ചിത്രത്തിലാണ് അമീഷ പട്ടേൽ അവസാനമായി അഭിനയിച്ചത്. സണ്ണി ഡിയോൾ നായകനായെത്തിയ ചിത്രം 500 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. അനിൽ ശർമ്മ സംവിധാനം ചെയ്ത 'ഗദർ 2' 2001ൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ഹിറ്റ് ചിത്രത്തിൻ്റെ തുടർച്ചയായിരുന്നു.
advertisement
5/5
വിഭജന കാലത്തെ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രത്തിൽ സണ്ണി ഡിയോൾ താര എന്ന ട്രക്ക് ഡ്രൈവറായി അഭിനയിച്ചപ്പോൾ അമീഷ പട്ടേൽ സക്കീനയായി അഭിനയിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ദീപാവലിക്ക് പടക്കം വാങ്ങിച്ച് പണം കളയില്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ അന്ന് ഞാൻ തീരുമാനിച്ചു'; അമീഷ പട്ടേൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories