TRENDING:

യുവതികളിൽ ഒരാൾ ശോഭന, മറ്റെയാളെ കണ്ടു നല്ല പരിചയം; സൂപ്പർതാരങ്ങൾക്കൊപ്പമുള്ള പഴയകാല ചിത്രം പുറത്ത്

Last Updated:
ഇന്ന് ട്രെൻഡ് ആയി മാറിയ ഷോർട്ട്സ് അത്രയും കാലം മുൻപേ ധരിച്ച യുവതി ആരെന്നുള്ള ചോദ്യവുമുണ്ട്
advertisement
1/8
യുവതികളിൽ ഒരാൾ ശോഭന, മറ്റെയാളെ കണ്ടു നല്ല പരിചയം; സൂപ്പർതാരങ്ങൾക്കൊപ്പമുള്ള പഴയകാല ചിത്രം പുറത്ത്
ഒരിക്കൽ നെഞ്ചിലേറ്റി സ്നേഹിച്ചാൽ മലയാളി പ്രേക്ഷകർ അവരുടെ പ്രിയ താരങ്ങളെ പിന്നീടൊരിക്കലും മറക്കില്ല. അവരെല്ലാം കൂടി ഒരു ഫ്രയിമിൽ നിരന്നാൽ എങ്ങനെയുണ്ടാകും? നടി ശോഭനയുടെ (Shobana) ഫാൻ പേജിൽ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ഒറ്റനോട്ടത്തിൽ മൂന്നുപേരെ ഒറ്റയടിക്ക് തിരിച്ചറിയാം. ഒരാളെ കണ്ടു പരിചയമുണ്ടെങ്കിലും, മുഖം അത്ര കണ്ടു വ്യക്തമല്ല
advertisement
2/8
ഇവരുടെ വർഷങ്ങൾക്ക് ശേഷമുള്ള ഗ്ലോ-അപ്പ് ജേർണിയാണ് ഈ ഫോട്ടോയിലൂടെ ഫാൻസ്‌ ലക്ഷ്യമിടുന്നത്. മമ്മൂട്ടിക്ക് മാത്രം മറ്റുള്ളവരെ അപേക്ഷിച്ച് വലിയ മാറ്റമില്ലെന്ന് മാത്രം. ഇന്ന് ട്രെൻഡ് ആയി മാറിയ ഷോർട്ട്സ് അത്രയും കാലം മുൻപേ ധരിച്ച യുവതി ആരെന്നുള്ള ചോദ്യങ്ങളും ഒപ്പമുണ്ടായി (തുടർന്ന് വായിക്കുക)
advertisement
3/8
ശോഭന തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകും എന്ന അഭ്യൂഹങ്ങൾ ഇറങ്ങിയതിനു പിന്നാലെയാണ് ഈ ചിത്രം പുറത്തുവന്നത്. വർഷം ഏതെന്നു രേഖപ്പെടുത്തിയിട്ടില്ല. ഇവർ നാലുപേരും ഒന്നിച്ച സിനിമ മലയാളികൾ കണ്ടിട്ടില്ല താനും
advertisement
4/8
മമ്മൂട്ടിക്കൊപ്പം നായികയായി എങ്കിലും, കൂടുതലും മോഹൻലാലിന്റെ നായികാ വേഷത്തിലാണ് ആ മൂവർസംഘത്തിന്റെ കൂടെയുള്ള താരത്തെ ഏവർക്കും കണ്ടു പരിചയം. യൗവ്വനകാലം മുതൽ ഇന്നുവരെ അവർ രണ്ടുപേരും ഒന്നിച്ച സിനിമകൾ ഹിറ്റ് ആയി മാറും എന്ന വിശ്വാസമുണ്ട് മലയാള സിനിമാ പ്രേക്ഷകർക്ക്
advertisement
5/8
ശിവാജി ഗണേശൻ, രജനികാന്ത് എന്നിവർക്കൊപ്പം ബാലതാരമായി വേഷമിട്ടു കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ചിത്രത്തിൽ. പിൽക്കാലത്ത് രജനികാന്ത് ചിത്രത്തിൽ അവർ നായികയായി മാറിയതും പ്രേക്ഷകർ കണ്ടു
advertisement
6/8
ദൃശ്യത്തിൽ ജോർജ് കുട്ടിയുടെ റാണിയായി മലയാള സിനിമയിലേക്ക് അതിശക്തമായി മടങ്ങിവന്ന മീനയാണ് വൈറൽ ചിത്രത്തിലെ രണ്ട് യുവതികളിൽ ഒരാൾ. ഇന്ന് ട്രെൻഡ് എന്ന് വിളിക്കപ്പെടുന്ന വേഷം മീന പണ്ടേ വിട്ടതാ എന്ന് ചൂണ്ടിക്കാട്ടാനും ആരാധകർ മറന്നില്ല
advertisement
7/8
'ദൃശ്യം' സിനിമയ്ക്ക് മൂന്നാം ഭാഗം വരും എന്ന് പറയപ്പെടുമ്പോഴും മീന അതിനിടയിൽ മറ്റൊരു മലയാള ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയിൽ വക്കീൽ കഥാപാത്രത്തെ മീന അവതരിപ്പിച്ചു. നന്ദിനി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്
advertisement
8/8
മീനയുടെ മകൾ നൈനികയും സിനിമയിലുണ്ട്. നൈനിക ബാലതാരമായി ഏതാനും സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
യുവതികളിൽ ഒരാൾ ശോഭന, മറ്റെയാളെ കണ്ടു നല്ല പരിചയം; സൂപ്പർതാരങ്ങൾക്കൊപ്പമുള്ള പഴയകാല ചിത്രം പുറത്ത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories