TRENDING:

അന്തരിച്ച നടി കല്പനയുടെ മുൻഭർത്താവ് അനിലും ഭാര്യയും പൊതുവേദിയിൽ; ദൃശ്യങ്ങൾ വൈറൽ

Last Updated:
2012ൽ ആയിരുന്നു കല്പനയും സംവിധായകനായ അനിലും വേർപിരിഞ്ഞത്
advertisement
1/5
അന്തരിച്ച നടി കല്പനയുടെ മുൻഭർത്താവ് അനിലും ഭാര്യയും പൊതുവേദിയിൽ; ദൃശ്യങ്ങൾ വൈറൽ
അന്തരിച്ച മലയാള ചലച്ചിത്ര നടി കല്പനയുടെ (Actor Kalpana) മുൻഭർത്താവ് അനിലിന്റേയും (film director Anil) ഭാര്യയുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വളരെ വർഷങ്ങൾക്ക് മുൻപേ അനിലും കല്പനയും വേർപിരിഞ്ഞിരുന്നു. ഇവരുടെ ഏകമകൾ ശ്രീമയിയെ കല്പനയുടെ കുടുംബമാണ് വളർത്തിയിരുന്നത്. പ്രശസ്ത സംവിധായകന്മാരായ അനിൽ ബാബുമാരിലെ അനിൽ ആണ് കല്പനയെ വിവാഹം ചെയ്തിരുന്നത്. അഭിനേത്രി കൂടിയായ ശ്രീമയി ആണ് മകൾ കഴിഞ്ഞ ദിവസം അനിൽ ഭാര്യക്കൊപ്പം ഗുരുവായൂരിൽ ഒരു വിവാഹച്ചടങ്ങിനു വന്നപ്പോൾ എന്ന നിലയിലാണ് വീഡിയോ പ്രചരിക്കുന്നത്
advertisement
2/5
കേരള സാരി ധരിച്ച ലുക്കിലാണ് അനിലിന്റെ ഭാര്യയെ കാണാൻ സാധിക്കുക. 61കാരനാണ് അനിൽ. 1998ൽ ആയിരുന്നു കല്പനയുടെയും അനിലിന്റേയും വിവാഹം. 2012ൽ ഇവർ വേർപിരിഞ്ഞു. 2016ലായിരുന്നു കല്പനയുടെ മരണം. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി പോയിരിക്കവേ, ഹോട്ടൽ മുറിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു കല്പനയുടെ മരണം. അനിൽ-ബാബു കൂട്ടുകെട്ടിന്റെതായ നിരവധി ഹിറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. 2004വരെ ഈ കൂട്ടുകെട്ട് സജീവമായി പ്രവർത്തിച്ചു (തുടർന്നു വായിക്കുക)
advertisement
3/5
സ്വതന്ത്ര സംവിധായകൻ എന്ന നിലയിലും അനിൽ ഏതാനും സിനിമകൾ സംവിധാനം ചെയ്തിരുന്നു. 1989ലെ 'അനന്തവൃത്താന്തം' ആണ് അനിലിന്റെ ആദ്യ ചിത്രം. അതിനു ശേഷം വേറെയും സിനിമകൾ ചെയ്തു. ഇതിൽ സന ഖാൻ നായികയായി പുറത്തിറങ്ങിയ 'ക്ളൈമാക്സ്' എന്ന ചിത്രം നടി സിൽക്ക് സ്മിതയുടെ ജീവിതവുമായി ബന്ധപ്പെട്ടിരുന്നു. ആലപ്പുഴ സ്വദേശിയായ അനിൽ വീണ്ടും വിവാഹം ചെയ്ത വിവരം എവിടെയും പരസ്യമായി അറിയിച്ചിരുന്നില്ല. ഈ പരിപാടിക്ക് വന്നപ്പോഴാണ് അനിലിനെയും ഭാര്യയെയും പുറംലോകം അറിയുന്നത്
advertisement
4/5
അനിൽ ബാബുവിന്റെ ഭാര്യയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സിനിമാ മേഖലയിൽ ഉള്ളയാൾ ആണോ പുറത്തുള്ള വ്യക്തിയാണോ എന്നും സൂചനയില്ല. വ്യഹമോചന വേളയിൽ ബെംഗളൂരുവിൽ നിന്നുള്ള മലയാളിയായ യുവതിയെ അനിൽ വിവാഹം ചെയ്യും എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് പിന്നീട് സ്ഥിരീകരണം ഏതും ലഭിച്ചില്ല. അനിൽ മുൻകൈ എടുത്താണ് വിവാഹമോചനം ഉണ്ടായതും എന്നും വാർത്തയുണ്ടായിരുന്നു. വിവാഹമോചന ശേഷവും കല്പന മലയാള സിനിമയിൽ സജീവമായി തുടർന്നു
advertisement
5/5
അനിൽ- കല്പന വിവാഹമോചന വാർത്ത കേസ് എറണാകുളം കുടുംബകോടതിയിൽ എത്തിയ വേളയിൽ തന്നെ പ്രചരിച്ചിരുന്നു. അന്നെല്ലാം കല്പന അക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇവരുടെ മകൾ ശ്രീമയി ഇളയമ്മ ഉർവശിയോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. ഈ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
അന്തരിച്ച നടി കല്പനയുടെ മുൻഭർത്താവ് അനിലും ഭാര്യയും പൊതുവേദിയിൽ; ദൃശ്യങ്ങൾ വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories