Arya Babu | സാർ, നിങ്ങൾക്ക് കടിക്കുന്നുണ്ടെങ്കിൽ ദയവായി... അസഭ്യം കമന്റായി പോസ്റ്റ് ചെയ്തയാൾക്ക് ആര്യ ബാബുവിന്റെ മറുപടി
- Published by:user_57
- news18-malayalam
Last Updated:
എല്ലാപേരും നല്ലതു മാത്രം പറഞ്ഞ ത്രെഡിൽ കേറി ഒരാൾ മാത്രം അശ്ലീലവും അസഭ്യവും നിറഞ്ഞ വാക്കുകൾ നിരത്തുകയായിരുന്നു
advertisement
1/7

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടി ആര്യ ബാബു (Arya Babu). ബഡായി ബംഗ്ലാവ്, ബിഗ് ബോസ് ഷോകൾ നൽകിയ പ്രശസ്തിയാണ് ആര്യ ബാബുവിനെ പണ്ടത്തേക്കാളും ജനപ്രിയയാക്കി മാറ്റിയത്. ആര്യയും മകൾ ഖുശി എന്ന് വിളിക്കുന്ന റോയ, ആര്യയുടെ സുഹൃത്തുക്കൾ, അവരുടെ സാരി ബിസിനസ് തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനവിശേഷങ്ങൾ
advertisement
2/7
ഏതൊരു വനിതാ താരത്തെയും പോലെ സൈബർ ഇടത്തിൽ ആങ്ങള, അമ്മാവൻ, കുലപുരുഷൻ കളിയ്ക്കാൻ ഇറങ്ങുന്നവരെ ഇടയ്ക്കിടെ ആര്യക്കും നേരിടേണ്ടതായുണ്ട്. ചില കമന്റുകൾ കണ്ടില്ലെന്നു വെക്കുമെങ്കിലും, അതിരു കടന്നാൽ അണ്ണാക്കിനു അടിച്ചു കൊടുക്കണം എന്ന് തന്നെയാണ് ആര്യയുടെ നിയമാവലി (തുടർന്ന് വായിക്കുക)
advertisement
3/7
എല്ലാപേരും നല്ലതു മാത്രം പറഞ്ഞ ത്രെഡിൽ കേറി ഒരാൾ മാത്രം അശ്ലീലവും അസഭ്യവും നിറഞ്ഞ വാക്കുകൾ നിരത്തുകയായിരുന്നു. ആ കമന്റിന്റെ സ്ക്രീൻ ഷോട്ട്, അയാളുടെ പ്രൊഫൈലിന്റെ ഇൻസെറ്റ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ആര്യ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എത്തിച്ചത്
advertisement
4/7
'ഇൻബോക്സിൽ മെസ്സേജ് ചെയ്താൽ, അപ്പോൾ തെറിവിളിച്ചു ബ്ലോക്ക് ചെയ്യും. നീയേത് *** യാ' എന്നാണ് കമന്റ്. അശ്‌ളീല വാക്കാണ് ഇയാൾ ഉപയോഗിച്ചിട്ടുള്ളത്. കക്ഷിയുടെ അസുഖം മനസിലായ ആര്യ മരുന്ന് എന്തെന്ന് മനസിലാക്കി തന്നെ മറുപടി കൊടുത്തിട്ടുണ്ട്
advertisement
5/7
'സാർ, നിങ്ങൾക്ക് കടിക്കുന്നുണ്ടെങ്കിൽ, ദയവായി വീട്ടിൽ ഇരിക്കുന്നവരെ പോയി ചൊറിയുക. എന്തിനാ വെറുതെ എന്റെ നെഞ്ചത്തു കേറാൻ വരുന്നത്. അപേക്ഷ ഉപേക്ഷിക്കില്ല എന്ന പ്രതീക്ഷയോടെ... ബഹുമാനപൂർവ്വം, ബഡായി ആര്യ, ഒപ്പ്' എന്ന് മറുപടി
advertisement
6/7
ഇതാണ് ആര്യ ബാബുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രത്യക്ഷപ്പെട്ട കമന്റിന്റെയും മറുപടിയുടെയും സ്ക്രീൻഷോട്ട്
advertisement
7/7
അഭിനയം, അവതരണം, മോഡലിംഗ് എന്നിവയ്ക്ക് പുറമെയാണ് ആര്യയുടെ സാരി ബിസിനസ്. കാഞ്ചീവരം എന്നാണ് ആര്യയുടെ ബ്രാൻഡിന് പേര്
മലയാളം വാർത്തകൾ/Photogallery/Buzz/
Arya Babu | സാർ, നിങ്ങൾക്ക് കടിക്കുന്നുണ്ടെങ്കിൽ ദയവായി... അസഭ്യം കമന്റായി പോസ്റ്റ് ചെയ്തയാൾക്ക് ആര്യ ബാബുവിന്റെ മറുപടി